28.8 C
Trivandrum
January 16, 2025
Movies

‘യൂദാസ് സ്കറിയോത്ത് ഇൻ ദി ഡാർക്ക് ട്രാപ്’ – യൂറോപ്പിലെ ആദ്യ ബൈബിൽ മലയാള ഹ്രസ്വചിത്രം

കൊറോണ താണ്ഡവമാടിയ ഇറ്റലിയിലെ റോമിൽ, പ്രവാസി മലയാളികളുടെ കൂട്ടായ്മയിൽ ചിത്രീകരിച്ച, ഹ്രസ്വചിത്രമാണ് ‘യൂദാസ് സ്കറിയോത്ത് ഇൻ ദി ഡാർക്ക് ട്രാപ്’. റോമിലെ അറിയപ്പെടുന്ന മലയാളി ഫാഷൻ ഡിസൈനറായ ജോർജ്സുന്ദരം തറയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചത്. കാക്കോ ഫിലിംസ് ഇന്റർനാഷണലിനുവേണ്ടി റ്റിറ്റു തോമസ്, പ്രീതി റ്റിറ്റു എന്നിവരാണ് നിർമ്മാണം. ഗുഡ് വിൽ എന്റർടൈമെന്റ് യൂറ്റ്യൂബ് ചാനലിലാണ് ചിത്രം റിലീസ് ചെയ്തത്. യൂറോപ്പിൽ ചിത്രീകരിച്ച ആദ്യ ബൈബിൾ ചരിത്രമലയാള ഹ്രസ്വചിത്രം എന്ന ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കാർഡ് പുരസ്ക്കാരം ചിത്രം നേടിയിരുന്നു.

കൊറോണ താണ്ഡവമാടിയ, നാളുകളിലെ മാനസിക സംഘർഷങ്ങൾക്കിടയിൽ ആണ്, റോമിലെ പ്രവാസി മലയാളികൾ ഈ ചിത്രത്തിനു വേണ്ടി ഒരുമ്മിച്ചത്. കഴിഞ്ഞ 8 മാസങ്ങളിലെ ഞായറാഴ്ചകൾ ഈ ചിത്രത്തിനു വേണ്ടി മാറ്റി വെച്ചു. പരിമിതമായ സമയവും,സൗകര്യവും പൂർണ്ണമായി ഉപയോഗിച്ച് രണ്ടായിരം വർഷങ്ങൾക്ക് മുമ്പുള്ള ദൃശ്യങ്ങളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകാൻ ഇവർക്ക് കഴിഞ്ഞിരിക്കുന്നു.

യേശുവിന്റെ ശിഷ്യന്മാരിൽ പ്രധാനിയും, ബുദ്ധിമാനുമായ യൂദാസ് സ്കറിയോത്ത് മുപ്പത് വെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്ത നാളുകളിൽ, യൂദാസിന് ഉണ്ടായ ആത്മ സംഘർഷങ്ങളുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. റോമിലെ പൗരാണിക ദൃശ്യങ്ങളും, മികച്ച തിരക്കഥയും, ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ഇറ്റലിയിലെ മലയാളികളുടെയും, ഇറ്റാലിയൻ ആസ്വാദകരുടെയും പ്രശംസ പിടിച്ചുപറ്റിയ ഈ ചിത്രം, മാർപ്പാപ്പയെ കാണിക്കാൻ, വത്തിക്കാൻ ഓഫീസുമായി, ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ബന്ധപ്പെട്ടു കഴിഞ്ഞു. കൂടാതെ ഒരു ഫീച്ചർ ഫിലിമിന്റെ പ്രവർത്തനങ്ങളിലുമാണ് ഇവർ.

ചിത്രത്തിലെ പ്രധാന കഥാപാത്രമായ യൂദാസ് സ്കറിയോത്തായി വേഷമിട്ടിരിക്കുന്നത് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബിരുദധാരിയും, നാടക, മിമിക്രി രംഗങ്ങളിൽ അനവധി പുരസ്കാരങ്ങൾ നേടിയ, തിരുവനന്തപുരം സ്വദേശി ഡൺസ്റ്റൺ അൽഫോൺസ് ആണ്. യൂദാസായി ഇദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചു.

കാക്കോ ഫിലിംസ് ഇന്റർനാഷണലിനുവേണ്ടി റ്റിറ്റു തോമസ്, പ്രീതി റ്റിറ്റു എന്നിവർ നിർമ്മിച്ച യൂദാസ് സ്കറിയോത്ത് ഇൻ ദി ഡാർക്ക് ട്രാപ് എന്ന ചിത്രം, ജോർജ് സുന്ദരം തറ രചന, ക്യാമറ, സംവിധാനം നിർവ്വഹിക്കുന്നു. എഡിറ്റർ, പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ – ബിജു പീറ്റർ, ബിജിഎം – ഡിൽ വിനു, മേക്കപ്പ്, കോസ്റ്റ്യൂംസ് – ജി.സുന്ദരൻ, പ്രൊഡക്ഷൻ കൺട്രോളർ – ജോസുട്ടൻ, പി.ആർ.ഒ – അയ്മനം സാജൻ.

ഡൺസ്റ്റൺ അൽഫോൺസ്, ജോസുട്ടൻ പുത്തൻ പറമ്പിൽ, റ്റിറ്റു തോമസ്, ജിസ്മോൻ മംഗലശ്ശേരി എന്നിവർ അഭിനയിക്കുന്നു.

– അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More