ക്രിസ്തുമസ് പാപ്പാ ഓടി വന്നു സ്റ്റാറുകൾ രാത്രിയിൽ മിന്നിനിന്നു കരോൾ ഗാനം നിറഞ്ഞു നിന്നു പ്രകൃതി മഞ്ഞിൽ നനഞ്ഞു നിന്നു ഞാൻ യേശുവിൻ മുന്നിൽ സ്തുതിച്ചു നിന്നു....
ഈ പെയ്യും മഴപോൽ അന്ന് ഞാൻ പാതിയുടൽ കുതിർന്ന്, കുടയും ചൂടി പള്ളിക്കൂടത്തിൽ പോകാറുണ്ട്. നനഞ്ഞുടൽ പാതി വിറയ്ക്കുമ്പോൾ കമ്പിയൊടിഞ്ഞ കറുത്ത കുട ഞാൻ പകുതി കീറിയ ബാഗിൽ തിരുകാറുണ്ട്....