Movies

സൂപ്പർസ്റ്റാർ കല്യാണി – പൂജ കഴിഞ്ഞു. ചിത്രീകരണം ഉടൻ.

ഒരു മസാല വിപ്ലവവുമായി സൂപ്പർ സ്റ്റാർ കല്യാണി എന്ന ചിത്രം വരുന്നു. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം തിരുവനന്തപുരം ഭാരത് ഭവനിൽ നടന്നു. മന്ത്രി ജി.ആർ.അനിൽ ഭദ്രദീപം തെളിയിച്ചു. രജീഷ് തെറ്റിയോട് സംവിധാനം ചെയ്യുന്ന ഈ ചിത്രം, ജീവൻ ടാക്കീസിനു വേണ്ടി വിക്ടർ ജിബ്സൺ നിർമ്മിക്കുന്നു. ചിത്രത്തിന്റെ സ്വിച്ചോൺ പ്രശസ്ത നടൻ ജയൻ ചേർത്തല നിർവ്വഹിച്ചു. ഫസ്റ്റ് ക്ലാപ്പ് നടൻ എം.ആർ.ഗോപകുമാർ നിർവ്വഹിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന പൂജാ ചടങ്ങിൽ പ്രമുഖ സിനിമാ പ്രവർത്തകർ പങ്കെടുത്തു.

രചന – രജീഷ് തെറ്റിയോട്, അലി റാഫത്തർ, പ്രൊഡക്ഷൻ ഡിസൈനർ – ജയൻ ചേർത്തല, ഡി.ഒ.പി – വിപിൻ രാജ്, എഡിറ്റർ – കെ.ശ്രീനിവാസ്, ഗാനങ്ങൾ – രജീഷ് തെറ്റിയോട്, സംഗീതം – സുരേഷ് കാർത്തിക്, കല – സുബാഹു മുതുകാട്, മേക്കപ്പ് – പട്ടണം ഷാ, ക്രീയേറ്റീവ് ഹെഡ് – രജിത്ത് വി.ചന്ദു, കോസ്റ്റ്യൂംസ് – ബാബു നിലമ്പൂർ, പ്രൊഡക്ഷൻ കൺട്രോളർ – ക്ലമന്റ് കുട്ടൻ, ഫിനാൻസ് കൺട്രോളർ – ജയചന്ദ്രൻ ജെ, അസോസിയേറ്റ് ഡയറക്ടർ – ശാലിനി എസ്.ജോർജ്, മാനേജർ – ബാബു കലാഭവൻ, ഹെയർ ട്രസറർ – ബോബി പ്രദീപ്, പോസ്റ്റർ ഡിസൈൻ – അദ്വിൻ ഒല്ലൂർ, പി.ആർ.ഒ – അയ്മനം സാജൻ

ഹരികൃഷ്ണൻ, ഡയാന ഹമീദ്, ലെന, ജയൻ ചേർത്തല, സന്തോഷ് കീഴാറ്റൂർ, മീനാക്ഷി, അരുൺ ഗോപൻ എന്നിവരോടൊപ്പം മറ്റ് താരങ്ങളും അണിനിരക്കുന്നു. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലായി ഉടൻ ചിത്രീകരണം ആരംഭിക്കും.

– അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More