വലിയ ചിത്രങ്ങൾക്കൊപ്പം വൻ താരനിരകളോ, സാങ്കേതിക പ്രവർത്തകരോ ഒന്നും തന്നെ ഇല്ലാതെ, തീയേറ്ററിൽ എത്തിയ ‘ഹാഷ്ടാഗ് അവൾക്കൊപ്പം’ എന്ന ചിത്രം തീയേറ്ററിൽ ശ്രദ്ധേയമായിരിക്കുന്നു. സിനിമ കണ്ട പ്രേക്ഷകരെ അവൾക്കൊപ്പം തീർത്തും ഞെട്ടിക്കുകയായിരുന്നു. തുടക്കം മുതൽ ഒടുക്കം വരെ സസ്പെൻസ് നിലനിർത്തി പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ ഹാഷ്ടാഗ് അവൾക്കൊപ്പം എന്ന ഈ ചിത്രത്തിന് സാധിച്ചു. ചിത്രം റിലീസ് ചെയ്ത് രണ്ട് വാരം പിന്നിടുമ്പോൾ തീയേറ്ററുകളിൽ പ്രേക്ഷകരുടെ എണ്ണവും കൂടിയിരിക്കുന്നു. അവൾക്കൊപ്പത്തോടൊപ്പം തീയേറ്ററിൽ എത്തിയ മറ്റു ചിത്രങ്ങൾ തീയേറ്ററുകൾ വിട്ടു പോയിട്ടും, അവൾക്കൊപ്പം തിയേറ്ററുകളിൽ പ്രേക്ഷക പ്രീതി നേടി മുന്നേറുന്നു.
ഒരു മൂകാംബിക യാത്രയിൽ ഉണ്ടാവുന്ന ഭീതി പടർത്തുന്ന നിമിഷങ്ങളും, സാമൂഹിക പ്രസക്തി ഏറിയ വിഷയം, സസ്‌പെൻസിന്റെയും, ഹോററിന്റെയും പിൻബലത്തോടെ അവതരിപ്പിച്ചതും, പ്രേക്ഷകരെ ത്രസിപ്പിച്ചു. നായികയായ കന്നട താരം ബ്രിന്ദയുടെ സംഭാഷണം കന്നഡ ഭാഷയിൽ തന്നെ ഉപയോഗിച്ചത് പുതുമയായി. ഒരു സമ്പൂർണ്ണ റോഡ് മൂവിയുടെ എല്ലാ ചേരുവകളും ചേർത്ത് പ്രേക്ഷകരെ മുൾമുനയിൽ നിർത്താൻ സംവിധായകന് കഴിഞ്ഞു.
കൃപനിധി സിനിമസിന്റെ ബാനറിൽ ജിജിത്.എ.യു നിർമ്മിച്ച്, ശ്രീജിത്ത് കൃഷ്ണ സംവിധാനം ചെയ്ത ഹാഷ്ടാഗ് അവൾക്കൊപ്പം, പ്രേക്ഷകരുടെ അഭിപ്രായത്തെ തുടർന്ന് കൂടുതൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ. വരും ദിവസങ്ങളിൽ കേരളത്തിലെ കൂടുതൽ പ്രമുഖ കേന്ദ്രങ്ങളിൽ ചിത്രം പ്രദർശനത്തിനെത്തും.
ഹാഷ്ടാഗ് അവൾക്കൊപ്പത്തിന്റെ വിജയം, മലയാള സിനിമയിൽ പ്രേക്ഷകർ താരങ്ങളെക്കാൾ സിനിമകളുടെ ഉള്ളടകത്തിൽ ശ്രദ്ധിക്കാൻ തുടങ്ങി എന്നതിന് തെളിവാണ്.
– അയ്മനം സാജൻ