“സിദ്ദി., നിങ്ങൾക്കവനെ ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതിരിക്കാം പക്ഷേ കുറച്ച് നാളത്തേക്ക് നിങ്ങൾ മറക്കില്ല” എന്ന വിശേഷണത്തോടുകൂടി ‘സിദ്ദി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. നടനും സംവിധായകനുമായ അജിജോൺ, ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുകയാണ് മഹേശ്വരൻ നന്ദഗോപാൽ നിർമ്മിച്ച്, പയസ് രാജ് സംവിധാനം ചെയ്യുന്ന ‘സിദ്ദി’ എന്ന ഈ ചിത്രത്തിലൂടെ.
ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ ഇവിടെ കാണാം.