28.8 C
Trivandrum
January 16, 2025
Book ReviewGeneral Knowledge

‘ഒരു ദേശത്തിന്റെ കഥ’ – കഥയിലൂടെ ജീവിക്കാം

1973-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും 1980-ല്‍ ജ്ഞാനപീഠ പുരസ്‌കാരവും ലഭിച്ച കൃതിയാണ് ‘ഒരു ദേശത്തിന്റെ കഥ’.

Oru-deshathinte-kadha

മലയാളിക്ക് എന്നും അഭിമാനിക്കാവുന്ന വിഖ്യാത എഴുത്തുകാരിൽ ഒരാളാണ് എസ് കെ പൊറ്റെക്കാട്ട്അതിരാണിപ്പാടം എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച രചനയാണ് ‘ഒരു ദേശത്തിന്റെ കഥ’. നീണ്ട വർഷത്തെ ഇടവേളയ്ക്കുശേഷം ജനിച്ചു വളർന്ന അതിരാണിപ്പാടമെന്ന സ്ഥലത്തേക്ക് ഒരുപാട് ഓർമ്മകളുമായി എത്തുന്ന പാർലമെന്റെംഗമായ ശ്രീധരനിലൂടെയാണ് ഒരു ദേശത്തിന്റെ കഥ ജനിക്കുന്നത്.

ഒരു നോവൽ വായിക്കുന്നതിനേക്കാൾ ഉപരി അതിരാണിപ്പാടം എന്ന ഗ്രാമത്തിൽ ജീവിക്കുന്ന ഒരു മാനസികാവസ്ഥ വായനക്കാരിൽ സൃഷ്ടിക്കാൻ കഴിഞ്ഞു എന്നതാണ് സത്യം.

ഒരു നാടിനെയും, അവിടെ ജീവിക്കുന്നപച്ചയായ മനുഷ്യരെയും, കാലങ്ങൾ കടന്നു പോകുമ്പോൾ അവർക്കുണ്ടാകുന്ന മാറ്റങ്ങളെയും ഇത്ര മനോഹരമായി വിവരിക്കുന്ന മറ്റൊരു നോവൽ ഇല്ലെന്നു തന്നെ പറയാം. അതീവ ഹൃദ്യമായ രചനാരീതിയും അവതരണഭംഗിയുമുള്ള ഈ നോവൽ, എഴുത്തുകാരന്റെ ആത്മകഥാംശങ്ങൾ ഉൾപ്പെടുന്നുവെന്ന് കരുതപ്പെടുന്നു. ‘ഒരു ദേശത്തിന്റെ കഥ’യുടെ ഇംഗ്ലീഷ് വിവർത്തനം Tales of Athiranippadam എന്ന പേരിൽ ഓറിയന്റ് ബ്ലാക്ക് സ്വാൻ പുറത്തിറക്കിയിട്ടുണ്ട്. ശ്രീദേവി.കെ.നായർ, രാധിക.പി.മേനോൻ എന്നിവരാണ് വിവർത്തനം നടത്തിയിരിക്കുന്നത്.

കഥാസംഗ്രഹം:
കഥാനായകനായ ശ്രീധരന്റെ ജനനം മുതല്ക്കുള്ള സംഭവ വികാസങ്ങള്‍ വര്‍ണ്ണിച്ചാണ് നോവല്‍ സമാരംഭിക്കുന്നത്ശ്രീധരന്റെ ശൈശവം മുതല്‍ കൗമാര യൗവ്വന ദശകളിലൂടെ മധ്യവയസ്സിലെത്തും വരെയും അയാളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന നൂറു കണക്കിനു മനുഷ്യര്‍ നോവലിലെ കഥാപാത്രങ്ങളാണ്ഇവരുടെയും ജീവിതത്തിന്റെ ഒരു നേര്‍ചിത്രം നോവലിസ്റ്റ് വിശാലമായ ക്യാന്‍വാസ്സില്‍ വരച്ചു കാട്ടുന്നുണ്ട്ഒരു ദേശത്തിന്റെ കഥയെന്ന നോവല്‍ വേറിട്ടൊരനുഭവം വായനക്കാരനു നല്‍കുന്നതിന്റെ കാരണവും ഇതു തന്നെയാണ്.

ശ്രീധരൻ എന്ന യുവാവ് താൻ ജനിച്ചു വളർന്ന അതിരാണിപ്പാടം ഗ്രാമം സന്ദർശിക്കാനായി എത്തുന്നതുംഅവിടെവച്ച്അയാൾ തന്റെ ബാല്യകാലത്ത് അവിടെ നടന്ന സംഭവങ്ങൾ ഓർക്കുന്നതുമാണ് പ്രമേയം.

പിതാവിന്റെ മരണശേഷം നാടു വിടുന്ന ശ്രീധരന്‍ മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം അതിരണിപ്പാടത്തു തിരിച്ചെത്തുമ്പോള്‍ മാത്രമാണ് നോവല്‍ പരിസമാപ്തിയിലെത്തുന്നത്മൂത്താശാരി വേലുമൂപ്പരില്‍ നിന്നാണ് ശ്രീധരന്‍ ഗ്രാമത്തിലെ പ്രിയപ്പെട്ടവരുടെ ജീവിതത്തിലെന്തു മാറ്റങ്ങളുണ്ടായി എന്നറിയുന്നത്ഈ നോവലിലെ കഥാപാത്രങ്ങളെല്ലാം തന്നെ സാധാരണക്കാരായ മനുഷ്യരാണ്ഞണ്ടു ഗോവിന്ദൻകൂനൻ വേലുപറങ്ങോടൻ തുടങ്ങിയ രസകരമായ പേരുകളാണ് ഇതിലെ കഥാപാത്രങ്ങൾക്കു.

ഇത് വെറുമൊരു നോവൽ അല്ല ചരിത്രപ്രാധ്യാനമുള്ള ഒരു നോവൽ കൂടിയാണ് കാരണം മലബാർ ലഹള മുതൽ സ്വാതന്ത്ര്യസമരത്തിന്റെ അവസാന കാലഘട്ടം തുടങ്ങിയവയെല്ലാം  തന്നെ ഈ നോവലിൽ കാണാൻ കഴിയുന്നുണ്ട്.

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More