General Knowledge

മലയാളികളുടെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരി ഓർമ്മയായി…

മലയാളികളുടെ പ്രിയപ്പെട്ട കവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരി (86വയസ്സ്) അന്തരിച്ചു. ശ്വസന, ഹൃദയ സംബന്ധമായ പ്രശ്നങ്ങളാൽ തിരുവനതപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. നേരത്തെ കോവിഡ് ബാധയെത്തുടർന്നു ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുഗതകുമാരിയെ നില വഷളായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

1934 ജനുവരി 22 നാണ് സുഗതകുമാരി ജനിച്ചത്. ഒരു കവയത്രി എന്നതിലുപരി ഒരു നല്ല പരിസ്ഥിതി പ്രവർത്തക കൂടിയായിരുന്നു സുഗതകുമാരി. ആരോരുമില്ലാത്തവർക്ക്‌ അവർഅഭയഎന്ന പേരിൽ ഒരു അഭയകേന്ദ്രം സ്ഥാപിച്ചു. തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പൽ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിര് മാസിക പത്രാധിപർ, സംസ്‌ഥാന വനിതാ കമ്മിഷൻ അധ്യക്ഷ, പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി, നവഭാരതവേദി  വൈസ്‌പ്രസിഡന്റ്, കൺസ്യൂമർ പ്രൊട്ടക്‌ഷൻ സൊസൈറ്റിയുടെ പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം, കേരള ഫിലിം സെൻസർ ബോർഡ് അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചു.

സാഹിത്യത്തിനും സാമൂഹികസേവനത്തിനുമായി നിരവധി അംഗീകാരങ്ങൾ നേടി. 2006 ൽ പത്മശ്രീയും 2009 ൽ എഴുത്തച്ഛൻ പുരസ്കാരവും 2013 ൽ സരസ്വതി സമ്മാനും ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരളസാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, ഒാടക്കുഴൽ അവാർഡ്, വള്ളത്തോൾ അവാർഡ്, ബാലാമണിയമ്മ അവാർഡ്, ലളിതാംബിക അവാർഡ്, ആശാൻ പ്രൈസ്, പി.കേശവദേവ് പുരസ്കാരം, കെ.ആർ. ചുമ്മാർ അവാർഡ്, ഒഎൻവി സാഹിത്യ പുരസ്കാരം, ജ്ഞാനപ്പാന പുരസ്കാരം, ജവഹർലാൽ നെഹ്റു പുരസ്കാരം, ആർച്ച് ബിഷപ് മാർ ഗ്രിഗോറിയോസ് അവാർഡ്, പനമ്പിള്ളി പ്രതിഭാ പുരസ്‌കാരം,പണ്ഡിറ്റ് കറുപ്പൻ പുരസ്‌കാരം, ലൈബ്രറി കൗൺസിൽ പുരസ്കാരം, തോപ്പിൽഭാസി പുരസ്കാരം, സ്‌ത്രീശക്‌തി പുരസ്‌കാരം തുടങ്ങിയവ ലഭിച്ചു. കേന്ദ്രസർക്കാരിന്റെ ആദ്യത്തെവൃക്ഷമിത്രഅവാർഡ് സുഗതകുമാരിക്കായിരുന്നു.

പാതിരാപ്പൂക്കള്‍, മുത്തുച്ചിപ്പി, പാവം പാവം മാനവഹൃദയം, പ്രണാമം, ഇരുള്‍ചിറകുകള്‍, രാത്രിമഴ, അമ്പലമണി, കുറിഞ്ഞിപ്പൂക്കള്‍, തുലാവര്‍ഷപ്പച്ച, രാധയെവിടെ, ദേവദാസി, മണലെഴുത്ത്, അഭിസാരിക, സുഗതകുമാരിയുടെ കവിതകള്‍, മേഘം വന്നുതോറ്റപ്പോള്‍, പൂവഴി മറുവഴി, കാടിന്കാവല്‍ തുടങ്ങി ധാരാളം കൃതികള്‍ മലയാളക്കരക്ക് സംഭാവന ചെയ്ത ആ മഹാ പ്രതിഭയ്ക്ക് മണിച്ചെപ്പിന്റെ ആദരാഞ്ജലികൾ.

Sugathakumari (86), a beloved Malayalee poet and environmental activist, has passed away. He was treated at the Trivandrum Medical College Hospital for respiratory and heart problems. Sugathakumari, who was earlier undergoing treatment at a private hospital for Kovid, was shifted to the Medical College Hospital after her condition deteriorated. Sugathakumari was born on January 22, 1934. Sugathakumari was not only a poet but also a good environmental activist. They set up a shelter called ‘Abhaya’ for the homeless. He was the Principal of Jawahar Balabhavan, Thiruvananthapuram, Editor, Sprout Magazine, Kerala State Institute of Children’s Literature, Chairperson, State Women’s Commission, Secretary, Nature Conservation Committee, Vice President, President, Consumer Protection Society, Member, General Council, Kendra Sahitya Akademi, Board Member, Kerala Film Censor.

She has received numerous accolades for his literature and community service. She was awarded the Padma Shri in 2006, the Ezhuthachan Award in 2009 and the Saraswati Prize in 2013. Kendra Sahitya Akademi Award, Kerala Sahitya Akademi Award, Vayalar Award, Odakuzhal Award, Vallathol Award, Balamaniamma Award, Lalithambika Award, Asan Prize, P. Keshavdev Award, K.R. Chummar Award, ONV Literary Award, Jnanapana Award, Jawaharlal Nehru Award, Archbishop Mar Gregorios Award, Panampilly Pratibha Award, Pandit Karuppan Award, Library Council Award, Thoppil Bhasi Award, Award. Sugathakumari received the first ‘Vrikshamitra’ award from the Central Government. Pathira pookkal, Muthuchippi, Paavam paavam maanava hridayam, Pranamam, Irul chirakukal, Rathrimazha, Ambalamani, Kurinjippokkal, Thulavarshappacha, Radha evide, Devadasi, Manalezhuthu, Abhisarika, Sugathakumari’s poems, Mekham vannu thottappol, Poovazhi maruvazhi, Kaadinu kaaval etc. are the example of Sugathakumari’s excellent presentations.

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More