28.8 C
Trivandrum
January 16, 2025
Poems

സുന്ദരിപ്പൂവിനോട് (കവിത)

ഗിരിജ. വി

എന്തൊരു ഭംഗി..! എന്‍ സുന്ദരിപ്പൂവേ, യീ –
ചന്തം നിന്നമ്മ പകര്‍ന്നതാണോ?
കാറ്റില്‍ നീ പുഞ്ചിരിച്ചാടിക്കളിക്കേ, പൂ –
മ്പാറ്റകളൊന്നൊന്നണഞ്ഞിടുമ്പോള്‍
നോക്കി നില്ക്കാനെന്തു കൗതുകമാണെനി –
ക്കൊക്കില്ല, കണ്ണൊന്നെടുത്തു മാറ്റാന്‍.
നിന്നില്‍ നിറം തേച്ച കൈകളാല്‍ നിര്‍മ്മിത –
മൊന്നല്ല, സുന്ദരമെത്ര രൂപം ..!
മാധുര്യമേറും ഫലങ്ങളും നീരേകും
മധുവാല്‍ സമൃദ്ധമാം ഫുല്ലങ്ങളും
പക്ഷി, മൃഗം, മര്‍ത്ത്യര്‍, ചിത്രപതംഗങ്ങ –
ളിക്ഷിതി വര്‍ണ്ണനാതീതമല്ലേ ?
ശില്പസൗന്ദര്യത്തിന്‍ കല്പനയാല്‍ വിശ്വ-
ശില്പി തീര്‍ത്തുള്ളിടം സ്വര്‍ഗ്ഗമല്ലേ…?

#malayalam #poem #literacy #reading #online #magazines #writing

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More