
വിജയ വാസുദേവൻ
പച്ച പുല്ലുകൾ താഴത്ത്,
മെത്ത വിരിച്ചൂ മൊത്തത്തിൽ,
പച്ചില കൂട്ടം വൃക്ഷത്തിൽ,
മെത്ത വിരിച്ചൂ ചന്തത്തിൽ,
കരിമുകിൽക്കൂട്ടം, വേഗത്തിൽ അത്,
കാണാനെത്തിയ നേരത്ത്,
നൂലിൽ കോർത്തൊരു മണിപോലേ മഴ,
മെത്തയിൽ വീണു, തഞ്ചത്തിൽ.
#malayalam #poem #literacy #reading #online #magazines #writing
