ഹിസാൻ പുല്ലിക്കടവ്
കരയുകയാണോ ആകാശമേ
വിഷമിക്കുകയാണോ വിഹായസ്സേ…
മേഘങ്ങളേ നിങ്ങളൊന്ന് കൂട്ടിമുട്ടുമോ?
മഴയെക്കാണാന്‍ എന്‍ ചിത്തം കാത്തിരിക്കുന്നു.
നീ ഒന്ന് പൊട്ടിക്കരയാ൯ ആളുകള്‍
പ്രാത്ഥിക്കുവിന്‍ സമയം
നീ ഒന്ന് പൊട്ടിക്കരഞ്ഞാൽ ഉയരും
ഏഷണി സ്വരങ്ങള്‍…
ഖേദിച്ചമടങ്ങി നീ ഒന്ന് പെയ്തപ്പോള്‍
കുടുംബങ്ങള്‍ പലതും കൂട്ടങ്ങളായ്
കല്ലറയില്‍ കാട്ടിയിറങ്ങി നീ
അങ്ങാടികളെല്ലാം കൊട്ടിയടച്ചു
ആ നിന്‍ കീര്‍ത്തിയെത്താത്തയെവിടെയാണ്?
#malayalam #poem #literacy #reading #online #magazines #writing