രാജു കാഞ്ഞിരങ്ങാട്
മെയ്ദിനമെന്നൊരു
ദിനമെത്തി
മീനച്ചൂടും കൂട്ടെത്തി
ചോന്നു തുടുത്തൊരു
വാകപ്പൂക്കൾ
മണ്ണിൽമെത്ത വിരിച്ചല്ലോ
കാറുകളില്ലാ മാനത്ത്
കുയിലിൻ നാദം മുറ്റത്ത്
മുറ്റക്കൊള്ളിൽ കുട്ടൻ്റെ അച്ഛൻ
വെള്ളമൊരുക്കി കിളികൾക്ക്.
#malayalam #poem #literacy #reading #online #magazines #writing