സുരേന്ദ്രൻ എഴുപുന്ന
നന്മകളൊന്നും കാണാത്ത കണ്ണുകൾ
തിന്മകൾ മാത്രം കാണുന്ന കണ്ണുകൾ
നല്ലതു ചൊല്ലുവാനാവാത്ത നാവുകൾ
നല്ലതല്ലാത്തതു ചൊല്ലുന്ന നാവുകൾ
കേൾക്കേണ്ടതൊന്നും കേൾക്കാത്ത കാതുകൾ
കേൾക്കരുതാത്തത് കേൾക്കുന്ന കാതുകൾ
ചെല്ലേണ്ടിടത്തൊന്നും ചെല്ലാത്ത കാലുകൾ
ചെല്ലരുതാത്തിടം ചെല്ലുന്ന കാലുകൾ
വിവേക ചിന്തകൾ തിങ്ങേണ്ട മാനസം
അവിവേകം മാത്രം തിങ്ങുന്ന മാനസം
നല്ലതിനായുള്ളവയവമൊക്കെയും
നല്ലതിനായി മാറ്റാം മനുഷ്യനാകാം.