
വിജയ വാസുദേവൻ
കാനനം പൂക്കുമ്പോൾ കാറ്റൊന്നു പാടുന്നു
കരിമേഘം മഴയുമായ് മല കടന്നെത്തുന്നു
മലരുകൾ മാബലി മന്നനെ കാക്കുന്നു
നെൽവയൽ നീളുന്ന കേരളത്തിൽ.
പുഴകളിൽ അഴകിൻ്റെ നുര പതഞ്ഞൊഴുകുന്നു
കായലിൽ കൗതുകം വഞ്ചിപ്പാട്ടായ് നീന്തുന്നു.
കുയിലുകൾ മധുരമാം ഗാനം പകരുന്നു
കഥകളി ഉണരുന്ന കേരളത്തിൽ.
ഒപ്പന പാട്ടിൻ്റെ മൊഞ്ചു നിറയുന്നു
മാർഗം കളി പദം ചടുലമായ് നിറയുന്നു.
ആതിര രാവിൽ കുളിരു നിറയുന്നു
തെങ്ങുകൾ തിങ്ങുന്ന കേരളത്തിൽ.
#malayalam #poem #literacy #reading #online #magazines #writing
