ദിവാകരൻ വിഷ്ണുമംഗലം
ഓരോ തിരയും തീരം നോക്കി
പാഞ്ഞു വരുന്നു വേഗത്തിൽ
ആഞ്ഞുകിതച്ചതു തീരത്തെത്തി
പാൽനുരയായിച്ചിതറുന്നു
നുരയും പതയും കരയിൽ നിൽക്കും
കാണികളുടെ കാൽപ്പാദത്തിൽ
പതിയെത്തഴുകും നേരമവർക്കൊരു
കുളിർകോരുന്നൂ മേലാകെ
അരികത്തണയും കടലല മെല്ലെ
പറയുവതെന്താമന്നേരം?
കടലിന്നാഴം തന്നിലിരിക്കും
മുത്തു പൊഴിക്കും കഥയാമോ?
അകലെ സൂര്യൻ അസ്തമയത്തിന്
നിറകതിർ ചൂടും നാടുകൾതൻ
അതിരുകടന്നു വിരുന്നുവരുന്നൊരു
പെരുമകൾ തൻ വൻപുകളാണോ?