റഹിമാബി മൊയ്തീൻ
ഓർമ്മയിലെന്നും കെടാവിളക്കായ്
എന്നെ ഞാനാക്കിയ വിദ്യാലയം
ആദ്യാക്ഷരത്തിന്റെ മാധുര്യവും
കൂടെ കണക്കിന്റെ സൂത്രങ്ങളും
ഭാഷകൾ ശാസ്ത്രവും സാമൂഹ്യ
പാഠവും, എല്ലാം പഠിപ്പിച്ച വിദ്യാലയം
വിദ്യ പകർന്നോരേൻ ഗുരുഭൂതരെ
നന്ദിയോടെന്നും സ്മരിച്ചിടുന്നൂ
പൂത്തുലഞ്ഞാടുന്നൊരാരാമവും
തെളിനീരു കോരിയ നൽകിണറും
കുസൃതികൾ ഏറെ കൊഴിഞ്ഞ മുറ്റം
ഒക്കെയും കാണാൻ തിരിച്ചു പോകാം
പ്രിയവിദ്യാലയത്തിന്റെ അങ്കണത്തിൽ
ഒരു മാത്ര വീണ്ടുമാകുട്ടിയാവാം, വാനം
കാണാതെ വിരിയിച്ച മയിൽപ്പീലിയും
നനവാർന്ന മഷിത്തണ്ടും പങ്കുവെക്കാം.
#malayalam #poem #literacy #reading #online #magazines #writing