
മോഹൻ മംഗലത്ത്
ആകാശത്ത് താരകൾ നിറയേ
വർണ്ണം വാരി വിതറുമ്പോൾ
മഞ്ഞുകണങ്ങൾ ശിരസ്സിലേറ്റിയ
കോടക്കാറ്റു വീശും രാവിൽ,
ബത്ലഹേമിലെ പുൽക്കൂട്ടിൽ
ദിവൃനാമുണ്ണിയേശു പിറന്നു
ദിവ്യപ്പിറവിയറിഞ്ഞിട്ടുടനെ
സന്തോഷത്താലാട്ടിടയന്മാർ
ഉണ്ണിക്കരികേയോടിയണഞ്ഞു
ഈണത്തിൽ സ്തുതി ഗീതംപാടി
അങ്ങു കിഴക്കേ ദേശത്തുളള
ജ്ഞാനികളാകും രാജാക്കന്മാർ
കുഞ്ഞീശോയെ കാണ്മതിനായി
ആദരവോടെ പീന്നീടെത്തി
കയ്യിൽക്കരുതിയ കാഴ്ചകളെല്ലാം
തിരുമുമ്പിൽ വച്ചവർ കൈകൂപ്പി
അവരെ നോക്കി പുഞ്ചിരി തൂകിയ
രക്ഷകനപ്പോളാഹ്ളാദത്താൽ
ഭൂമിയിൽ സന്മനസ്സുള്ളവർക്കെല്ലാം
ശാശ്വത ശാന്തിയറിഞ്ഞേകി.
#malayalam #poem #literacy #reading #online #magazines #writing
