28.8 C
Trivandrum
January 16, 2025
Poems

ക്രിസ്മസ്സ് രാത്രി (കവിത)

ജയനാരായണൻ തൃക്കാക്കര

മഞ്ഞുപെയ്യുന്ന രാത്രിയായി
മാനസംപാടുന്ന രാത്രിയായി
മാനത്തുനിന്നുണ്ണിയേശു
മണ്ണിലേക്കെത്തിയ രാത്രിയായി.

മെഴുതിരിനാളങ്ങൾ കൈകൾകൂപ്പി
മണ്ണിതിലാകെ നിറഞ്ഞിടുന്നു
മഹിമയേറും ആ രാവിന്റെയോർമ്മയെ
മണ്ണുംവിണ്ണും നമിച്ചിടുന്നു.

മറിയത്തിൻ മകനെ വരവേല്ക്കുവാൻ
മർത്ത്യരൊരുങ്ങും വേളയായി
മണികൾമുഴങ്ങീ, മണ്ണിലാകെ
മാനവർക്കെല്ലാം സമാധാനമായി!

#malayalam #poem #literacy #reading #online #magazines #writing #christmas

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More