ജോസ് പ്രസാദ്
ഉണ്ണിയൊരുക്കിയ പുൽക്കൂട്ടിൽ
ഉണ്ണീശോയ്ക്കു കിടക്കാനായ്
ഉണ്ടേ ചെറിയൊരു പുൽമെത്ത
എന്തൊരു രസമാണാമെത്ത
ഉണ്ണിയൊരുക്കിയ പുൽക്കൂട്ടിൽ
ഉണ്ണീശോയുടെ അരികത്തായ്
ചെമ്മരിയാടുകൾ നിൽപ്പുണ്ടേ
എന്തൊരു രസമാണാ കാഴ്ച
ഉണ്ണിയൊരുക്കിയ പുൽക്കൂട്ടിൽ
ഉണ്ണീശോയ്ക്ക് സ്തുതി പാടി
പാറുന്നുണ്ടൊരു മാലാഖ
എത്ര മനോഹരമാകാഴ്ച
ഉണ്ണിയൊരുക്കിയ പുൽക്കൂടിൻ
മുകളിൽ മിന്നും നക്ഷത്രം
ചുറ്റും നിറയെ തോരണവും
എത്ര മനോഹരമാകാഴ്ച
ഉണ്ണിയൊരുക്കിയ പുൽക്കൂടിൻ
അരികത്തുണ്ടൊരു ക്രിസ്മസ് ട്രീ
കിന്നരി മണികൾ തൂങ്ങുന്ന
ചന്തമെഴുന്നൊരു ക്രിസ്മസ് ട്രീ
ഉണ്ണിയൊരുക്കിയ പുൽക്കൂട്ടിൽ
ഉണ്ണിപ്പാവയെ വെക്കുമ്പോൾ
പപ്പേം മമ്മീം പറയുന്നു
”ഹാപ്പീ ക്രിസ്മസ് പൊന്നുണ്ണീ!”
#malayalam #poem #literacy #reading #online #magazines #writing
1 comment
Great 👍 sir