വിശാഖ് ബി അഞ്ചൽ
ഇന്നാണല്ലോ ആ സുദിനം
ആഗസ്റ്റ് മാസം പതിനഞ്ച്
അടിമച്ചങ്ങല പൊട്ടിച്ചെറിഞ്ഞ
ആഗസ്റ്റ് മാസം പതിനഞ്ച്.
കച്ചവടത്തിനു വന്നവരിവിടെ
കാര്യക്കാരായ് തീർന്നപ്പോൾ
ഒറ്റക്കെട്ടായ് നേരിട്ടവരെ
കടലു കടത്തിയ നാളല്ലോ.
ധീരന്മാരാം പോരാളികളുടെ
സഹനത്തിൻ്റെ കരുത്തല്ലോ
നമ്മൾ നുകരും സ്വാതന്ത്ര്യത്തിനു
കാരണമെന്നത് ഓർക്കുക നാം.
ഓർമപ്പൂവുകൾ അർപ്പിക്കാം
മൂവർണ്ണക്കൊടി പാറിക്കാം
ഭാരത മണ്ണിൻ മക്കൾ നമ്മൾ
ഒന്നിച്ചൊന്നായ് മുന്നേറാം.
#malayalam #poem #literacy #reading #online #magazines #writing