വിജയ വാസുദേവൻ
ഇക്കിളികൂട്ടാൻ
എത്തുന്നൂ മഴ,
ഇല്ലിക്കാട്ടിൽ പാടുന്നു.
വാതിൽപ്പടിയിൽ
തട്ടുന്നൂ മഴ,
കാതിൽ കഥകൾ പറയുന്നു
വഴികളിലോടി
നടക്കുന്നു മഴ,
പുഴയിൽ നീന്തിച്ചേരുന്നു,
മണ്ണിൻ മനവും
തഴുകീട്ടീമഴ,
നമ്മോടൊപ്പമുറങ്ങുന്നു
#malayalam #poem #literacy #reading #online #magazines #writing