രാജേന്ദ്രകുമാർ, ഏഴംകുളം
കണ്ടു പഠിക്കാനും ഏറെയുണ്ട്
കേട്ടു പഠിക്കാനും ഏറെയുണ്ട്
നന്മയും തിന്മയും വേറിട്ടറിയണം
നല്ല കാര്യങ്ങളെ കണ്ടു പഠിക്കണം
നല്ല കഥകളെ കേട്ടു പഠിക്കണം
നന്മ തൻ വിത്തിനെ ഉള്ളിൽ വളർത്തണം.
തിന്മ തൻ വിത്തിനെ തൂത്തങ്ങെറിയണം.
സ്നേഹവും സത്യവും ഉള്ളിലുണ്ടാവണം
അലിവും കരുണയും ഹൃദ്ദിലുണ്ടാവണം.
മാതാപിതാക്കളെ സ്നേഹിക്കണം
ഭയഭക്തി ബഹുമാനം കൂടെയുണ്ടാവണം.
ദുഷ്ചിന്ത മാറ്റി എടുത്തിടേണം
സത്ചിന്ത മാത്രമേ വന്നിടാവൂ.
#malayalam #poem #literacy #reading #online #magazines #writing