പ്രഭാകരന്‍ ചെറുകുന്ന്
നമ്മുടെ നാട് സ്വാതന്ത്ര്യം
നേടിയ സുദിനം വന്നല്ലൊ
പതിനഞ്ചാഗസ്ററ് വന്നല്ലൊ
പുതിയൊരു പുലരിയണഞ്ഞല്ലൊ.
വെള്ളക്കാരവര്‍ നമ്മുടെ നാട്
കൊള്ളയടിച്ചത് അറിയില്ലേ?
സ്വാതന്ത്ര്യത്തിന്‍ വായു ശ്വസിക്കാന്‍
സമരം ചെയ്തത് അറിയില്ലേ?
നമ്മുടെ നാടിന്‍ സ്വാതന്ത്ര്യം
നമ്മള്‍ നന്നായി കാക്കേണം.
#malayalam #poem #literacy #reading #online #magazines #writing