വിജയ വാസുദേവൻ
പിച്ചകപ്പൂവിനെ, പിച്ചി എറിഞ്ഞു,
കൊണ്ടുച്ചയ്ക്കൊരു, കാറ്റുവീശുന്നു.
ഞാവൽപ്പഴം പോൽ, കറുത്ത, മുകിലൊരു,
ഞാറ്റുപാടം താണ്ടി എത്തുന്നു.
മുറ്റത്ത് മുത്തി, പറക്കുന്നൂ ഇല,
ചുറ്റുവട്ടത്തും വീഴുന്നു.
മഴവില്ലിൻ വർണ്ണം തെളിയുന്നു,
മാനത്തിടിമിന്നൽ, ചിത്രം വരയ്ക്കുന്നു.
കാറ്റിൽ ഓലകൾ വീഴുന്നു,
ചാറ്റൽ മഴയും എത്തുന്നു.
ആർത്തു ചൊരിഞ്ഞു പെയ്യുന്നൂ മഴ,
മണ്ണിൽ നിർത്തനമാടുന്നു.
#malayalam #poem #literacy #reading #online #magazines #writing