വിജയ വാസുദേവൻ
മുങ്ങിത്താഴും മുതലയുടെ
മുകളിലിരുന്നു ആമച്ചാർ.
യാത്രതിരിച്ചവർ രണ്ടാളും
രാത്രി കറങ്ങും നേരത്ത്.
എവിടേക്കാണീപുഴവെള്ളം
കുണുങ്ങിപ്പോണത് മുതലച്ചാ.
കടലിൽ ചേരാനാണത്രേ
മുതല പറഞ്ഞു വേഗത്തിൽ.
എന്നാലവിടെ പോയാലോ
മുതല പറഞ്ഞൂ ആകട്ടെ
എന്നാൽ വേഗം നീന്തിക്കോ
കടലിനെ ഒന്ന് കാണാലോ.
രാത്രിമുഴുക്കെ മുതലച്ചാർ
നീന്തി നടന്നു കടലെത്താൻ,
രാത്രി മുഴുക്കെ ആമച്ചാർ
നോക്കിയിരുന്നു കടലെത്താൻ.
നേരം പുലരാറായപ്പോൾ
കടൽക്കരയെത്തി രണ്ടാളും.
തുരുതുരെ പതയും തിരകളുടെ,
ഇടയിൽ നടന്നു ആമച്ചാർ
ചാടി മറിയും തിരകളുടെ
മുകളിലിരുന്നു മുതലച്ചാർ.
കടലിൽ നീന്തും ആമകളും
കടലിലിൽപാറും കാക്കകളും
കടലിൽ നിറയും മീനുകളും,
കടലിൽ വീശും കടൽ കാറ്റും
കടൽ കാണാനായി വന്നവർക്ക്,
കടലിൻ കഥകൾ പറഞ്ഞപ്പോൾ,
അവരുടെ കട കണ്ണുകളിൽ,
കടലൊരു കൗതുകമായല്ലോ.
#malayalam #poem #literacy #reading #online #magazines #writing