രാജു കാഞ്ഞിരങ്ങാട്
പാൽപ്പുഞ്ചിരിയാൽ
പാഞ്ഞു വരുന്നൊരു
കുഞ്ഞിപ്പെണ്ണേ കൊച്ചരുവി
ചാഞ്ചാടുന്നോ, ചരിഞ്ഞോടുന്നോ
എങ്ങോട്ടേക്കു ഗമിപ്പൂ നീ?
കുഞ്ഞിക്കല്ലുമുരുട്ടീ നീ
കലപിലപറയുവതെന്താണ്
കറുകപുല്ലിൽ കവിതകളെഴുതി
കളകള ചിരിക്കുവതെന്താണ്?
പഴയൊരു പാട്ടും പാടീ നീ
പുഴയാമമ്മയെ കാണാനോ
കുഞ്ഞിപ്പെണ്ണേ കാട്ടരുവി
എങ്ങോടേക്കത് പറയാമോ?
#malayalam #poem #literacy #reading #online #magazines #writing