ശിവൻ സുധാലയം
ഡെസിബെല്ലെന്നൊരു സ്‌കെയിലു പിടിച്ചാൽ
ഇങ്ങനെ ആണേ ഒച്ചുകൾ പിന്നെ
ഇലയാടുമ്പോൾ ഡെസിബലു പത്ത്
കുറുകി പറയൽ ഇരുപതിലെത്തും
ഒച്ച പതിഞ്ഞാൽ നാൽപ്പത് തന്നെ
കവലയിലെത്തെ അറുപതുമായി
അങ്ങാടിയിലോ എഴുപതു ഡെസിബെൽ
ലോഹപ്പണിയിൽ നുറിലുമെത്തും
നുറ്റിപ്പത്തിൽ മൈക്കിന്നൊച്ച
പ്ലെയിനതു പൊങ്ങാൻ പിന്നേം കൂടും
ഇരമ്പം കേട്ടാൽ പൊത്തുക കാതും
തൊണ്ണൂറായാൽ വയ്യേ വയ്യ
കൂടിക്കൂടി വന്നങ്ങൊടുവിൽ
തൊണ്ണൂറ്റഞ്ചിൽ കേൾക്കാതാവും!
#malayalam #poem #literacy #reading #online #magazines #writing