കെ.സി.രാജേന്ദ്രകുമാർ, ഏഴംകുളം
ഒത്തിരി കാര്യങ്ങളുണ്ടി പ്രകൃതിയിൽ
മക്കളെ നിങ്ങൾക്കു കണ്ടറിഞ്ഞീടുവാൻ.
ഭൂമിയെ പുസ്തകമായി നിനയ്ക്കുകിൽ
പാടുന്ന കുയിലും പൂക്കുന്ന ചെടിയും
കായ്ക്കുന്ന മരവും ആടുന്ന മയിലും
ഒഴുകുന്ന പുഴയും മൂളുന്ന വണ്ടും
പുസ്തകത്താളെന്നു മനസ്സിൽ കരുതണം.
ലാഭേച്ഛ കൂടാതെ അവർ ചെയ്യും കർമ്മങ്ങൾ
നോക്കി പഠിക്കണം ചെറുതിൽത്തേന്നെ.
ഇവയെല്ലാമാകണം നമ്മൾ തൻ പാഠങ്ങൾ.
ജീവിത പാതയിൽ അന്ത്യം വരെ.
അച്ഛനും അമ്മയും നൽകുന്ന പാഠങ്ങൾ
ഒന്നൊഴിയാതെ നാം കേട്ടിടേണം.
ഈശ്വരചിന്തയും ഗുരു തൻ വചനവും
മങ്ങാതെ മായാതെ മനസ്സിൽ നിറയ്ക്കണം.
#malayalam #poem #literacy #reading #online #magazines #writing