
വിജയ വാസുദേവൻ
മാനം നോക്കി, മദിച്ചു നീരിൽ,
വളരും ആമ്പൽ ച്ചെടിയേ നിൻ,
ഇലയിലെ, വെള്ളത്തുള്ളികൾ,
എന്തേ, മുത്തുകൾ പോലെ, ഉരുളുന്നൂ.
നിന്നുടെ പൂക്കൾ, മുങ്ങാതെങ്ങനെ,
നീരിൽ നിന്നു, ചിരിക്കുന്നു.
മിടുക്കിക്കുഞ്ഞേ, നിന്നോടെല്ലാം,
മടിച്ചിടാതെ, ഞാൻചൊല്ലാം
നീരിന് മീതെ, നീരാടുന്ന,
എന്നുടെ ഇലയിൽ, മെഴുകുണ്ടേ,
നീരിന്നടിയിലെ തണ്ടിൽ വായു,
കനിവോടങ്ങനെ നിൽപ്പുണ്ടേ.
നനഞ്ഞു കുതിർന്നു, ചീയാതങ്ങനെ,
നീരിൽ നന്മയിൽ ഞാൻ നിൽപ്പൂ.
#malayalam #poem #literacy #reading #online #magazines #writing
