
പ്രഭാകരന്‍ ചെറുകുന്ന്
പുലരിയോടൊപ്പം വന്നിട്ട്
പൂമരമൊന്നിലിരുന്നിട്ട്
മൂളും രാഗമതേതാണ്?
മൊഴിയുക കുയിലേ പൂങ്കുയിലേ.
കാതില്‍ ഇമ്പം പകരുന്നു
കരളില്‍ മധുരം നിറയുന്നു
പുല്ലാങ്കുഴലിതു നല്‍കിയതാരാ?
ചൊല്ലുക കുയിലേ പൂങ്കുയിലേ.
നല്ലൊരു ഗാനം നീ പാടുമ്പോള്‍
നാടും വീടുമുണര്‍ന്നീടും
നന്മ വിതയ്ക്കും നീയെന്നും
നാടിനു മാതൃക പൂങ്കുയിലേ.
#malayalam #poem #literacy #reading #online #magazines #writing #magazine #online
