
വിജയാ വാസുദേവൻ
മുറ്റത്തെ തൈമുല്ല, പൂ ചൊരിഞ്ഞൂ.
മുത്തശ്ശി മുല്ലപ്പൂ, പോൽ ചിരിച്ചൂ.
മൂവന്തി നേരത്തു, മുത്തുമണിപോലെ
മുല്ലമൊട്ടായിരം പുഞ്ചിരിച്ചൂ.
മുത്തശ്ശി പൂക്കളാൽ മാല തീർത്തൂ,
ചിത്തിര കുഞ്ഞിൻ മുടിയിൽ വെച്ചൂ,
കുഞ്ഞിൻ ചിരിയിൽ, വിരിഞ്ഞുപോയന്നേരം,
ചേലുള്ള പല്ലിൻ്റെ പൂവഴക്.
#malayalam #poem #literacy #reading #online #magazines #writing #magazine #online
