എല്ലാ കൂട്ടുകാർക്കും മണിച്ചെപ്പിന്റെ ന്യൂ ഇയർ ആശംസകൾ നേരുന്നു. സമയപരിമിതി കണക്കാക്കി കൂട്ടുകാർ അയച്ചു തന്ന ചില കഥകൾ ഈ ലക്കം പ്രസിദ്ധീകരിക്കാൻ സാധിക്കാത്തതിൽ ഖേദിക്കുന്നു. പക്ഷെ തീർച്ചയായും വരും ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കഥകൾ അയച്ചു തന്ന എല്ലാ കൂട്ടുകാർക്കും നന്ദി അറിയിച്ചു കൊള്ളുന്നു. കഥകളും മറ്റും അയയ്ക്കുന്നതിനായി: https://manicheppu.com/send-your-articles/
ഈ ലക്കത്തിലെ വിശേഷങ്ങൾ:
നിയോ മാൻ: തന്നെ തേടി ഇനിയും ദുഷ്ടന്മാർ വരുമെന്നും, അത് ചിലപ്പോൾ തന്റെ സുഹൃത്തിന്റെ ജീവന് തന്നെ ഭീക്ഷണി ആണെന്നും മനസ്സിലാക്കിയ തോമസ്, ഒരു കാടിനുള്ളിലേക്ക് കടക്കുന്നു. അവിടെ വച്ച് ജംബുലി എന്ന കാട്ടുവാസിയായ ഒരു മന്ത്രവാദിയെ കാണുന്നു.
സി ഐ ഡി ലിയോ: തന്റെ ശത്രുവായ ലിയോയ്‌ക്കെതിരെ തൂലിക പടവാളാക്കാനൊരുങ്ങി ഫോക്സൺ കുറുക്കൻ. അതെ കൂട്ടുകാരെ ഫോക്സൺ കുറുക്കൻ ഒരു പുസ്തകം എഴുതുന്നു.
കൂടാതെ, കിട്ടിയിടത്തൊക്കെ തുപ്പുന്ന തുപ്പുണ്ണി, ‘മാക്രിപ്പട്ടണത്തിൽ’ ചഗന്റെ അനുയായി ഇക്രുതവളയെ പിടികൂടുന്ന ദനാൽ, മോൻസി എന്ന പാവം പയ്യന്റെ കഥ, കടങ്കഥകൾ കോർത്തിണക്കി കൊണ്ട് ‘കടങ്കഥ കുട്ടു’, തങ്ങളുടെ കൂട് നശിപ്പിച്ച മനുഷ്യനോട് ചോണനുറുമ്പുകൾ കാട്ടിയത്, ഗ്രീക്ക് നാഗരികത, ‘സൂപ്പർ കുട്ടൂസിന്റെ’ തമാശകൾ എന്നിങ്ങനെ കഥകളും, കളികളും, കാര്യങ്ങളുമായി ജനുവരി ലക്കത്തിലെ മണിച്ചെപ്പ് മാഗസിൻ.
മണിച്ചെപ്പിന്റെ high resolution PDF മാഗസിനുകൾ ഡൌൺലോഡ് ചെയ്തു അഭിനന്ദനങ്ങൾ അറിയിച്ച എല്ലാ കൂട്ടുകാർക്കും നന്ദി. ഇനിയും നിങ്ങളുടെ സഹകരണങ്ങളും വിലയേറിയ അഭിപ്രായങ്ങളും പ്രതീക്ഷിച്ചു കൊള്ളുന്നു.
2 comments
Nice to read
Thank you for your support.