ചേരുവകൾ:
കടുക്
ഉലുവ
ഇഞ്ചി
വെളുത്തുള്ളി
പച്ചമുളക്
കറിവേപ്പില
സവാള
തക്കാളി
മഞ്ഞൾ പൊടി
മുളക് പൊടി
മല്ലി പൊടി
ഗരം മസാല പൊടി
ഉപ്പ്
എണ്ണ
തയ്യാറാക്കേണ്ട വിധം:
എണ്ണ ചൂടാക്കി അതിൽ കടുകും ഉലുവയും ഇട്ട് പൊട്ടികുക.
അതിലേക്ക് ഇഞ്ചി അരിഞ്ഞത് വെളുത്തുള്ളി അരിഞ്ഞത് പച്ചമുളക് അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക പച്ചമണം മാറുന്നതുവരെ.
അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർത്ത് നന്നായിവഴറ്റുക, സവാള മൂത്ത് വരുമ്പോൾ തക്കാളി അരിഞ്ഞത് ചേർത്ത് കൊടുക്കുക. നല്ലപോലെയോജിപ്പിക്കുക.
നല്ലപോലെ മൂത്ത് വരുമ്പോൾ മഞ്ഞൾ പൊടി മുളക് പൊടി മല്ലി പൊടി ആവശ്യത്തിന് ഉപ്പും ചേർത്ത് ചേർത്ത് പച്ചമണം മാറുന്നതുവരെ ചെറിയ തീയിൽ വഴറ്റുക. (തീ കൂടി പൊടികൾ കരിഞ്ഞു പോയാൽ taste ഉണ്ടാകില്ല).
എണ്ണ തെളിഞ്ഞു വരുമ്പോൾ 2 കുടം പുളി ചേർത്ത് ആവശ്യത്തിന് പുളി വെള്ളം ചേർത്ത് കൊടുക്കുക.
കുറച്ച് നേരം തിളപ്പിക്കുക.
അതിനു ശേഷം ചെറിയ ചൂട് വെള്ളം ആവശ്യത്തിന് കറി വേണ്ടത് പോലെ ചേർത്ത് നന്നായി തിളപ്പിക്കുക.
തിളച്ചതിന് ശേഷം മാത്രം മീൻ ചേർത്ത് കൊടുക്കുക. മൂടി വെച്ച് നല്ലപോലെ വേവിക്കുക.
അതിനുശേഷം കുറച്ച് എണ്ണ ഒഴിച്ച് കൊടുത്ത് കറിവേപ്പില ആവശ്യത്തിന് ചേർത്ത് കൊടുക്കുക. അര ടീസപൂൺ ഗരംമസാല കൂടി ചേർത്ത് ചെറിയ തീയിൽ വെച്ച് അടച്ചു വെച്ച് വേവിക്കുക.
കറി നല്ല കുറുകി വരുമ്പോൾ മാത്രം അടുപ്പിൽ നിന്നും വാങ്ങുക.
തയ്യാറാക്കിയത്:
അഞ്ജു മഹേഷ്‌കുമാർ