Kuttikalude Laila MajnuNovels

കുട്ടികളുടെ ലൈല മജ്നൂന്‍ (നോവൽ) – Part 10

നിസ്സാമി
പുനരാഖ്യാനം: അബ്ദുള്ള പേരാമ്പ്ര

അദ്ധ്യായം – പത്ത്‌

രാത്രിയാവുന്നതുവരെ യുദ്ധത്തിന്റെ കാഹളധ്വനികള്‍ ലൈല കേട്ടുകൊണ്ടിരുന്നു. അവളുടെ ഹൃദയം പടപടാ മിടിച്ചുകൊണ്ടിരുന്നു. എന്താവും ഇനി സംഭവിക്കാന്‍ പോവുക? അവള്‍ക്ക്‌ ആശങ്കയായി. യുദ്ധത്തിന്റെ ഗതിവിഗതികള്‍ അനുസരിച്ച്‌ ലൈലയുടെ ഹൃദയം വല്ലാതെ ഞെരിഞ്ഞു. കുതിരകളുടെ ചിനയ്ക്കലിന്റെയും വാളുകള്‍ കൂട്ടിയുരസുന്നതിന്റെയും ഒച്ച അവള്‍ കേട്ടു. ചുറ്റിലും പൊടിപടലങ്ങള്‍ ഉയര്‍ന്നു താണു.

ഒടുവില്‍, ഇബ്നുസലാമിന്റെ സൈന്യം പിന്‍മാറാന്‍ തുടങ്ങി. സൈന്യത്തിലെ പലരും തോറ്റ്‌ നാല്‍ വഴിയേ ഓടി. ചിലര്‍ കൊട്ടാരവളപ്പില്‍ അഭയം തേടി. ഈ നേരം നൌഫലിന്റെ പടയാളികള്‍ കൊട്ടാരവാതില്‍ വെട്ടിപ്പൊളിക്കാന്‍ തുടങ്ങി. പേടികൊണ്ട്‌ ലൈല ആലിലപോലെ വിറച്ചു. ഏത്‌ നേരവും സൈന്യം മുറിയിലേക്ക്‌ കുതിച്ചെത്തുമെന്ന്‌ അവള്‍ കരുതി.



“ബ്രസാ, ഉടന്‍ കീഴടങ്ങുന്നതാണ്‌ നല്ലത്‌” നൌഫലിന്റെ സൈന്യത്തിലെ മേലുദ്യോഗസ്ഥര്‍ വിളിച്ചു പറഞ്ഞു. അവരുടെ കൈയിലെ വാളുകള്‍ ഉയർന്നുതാണു.

ലൈല സഹതാപത്തോടെ കൊട്ടാരത്തിന്റെ മുകള്‍ നിലയില്‍ നിന്ന്‌ എല്ലാം നോക്കിക്കണ്ടു. അപ്പോള്‍ അന്തരീക്ഷത്തില്‍ ലൈലയുടെ പിതാവിന്റെ ഘനഗാംഭീരശബ്ദം അലയടിച്ചു.

“കീഴടങ്ങാന്‍ ഞാന്‍ തയാറല്ല.” പരാജയത്തിന്റെ അവസാന ചവിട്ടുപടിയില്‍ നിന്നു കൊണ്ടാണ്‌ ബ്രസാ ഷെയ്ഖിന്റെ ഉറച്ച ശബ്ദം.

“എന്റെ പുത്രിയെ വിട്ടുതരുന്ന പ്രശ്നമേയില്ല. നിങ്ങള്‍ അവളെ ബലമായി പിടിച്ചടക്കാനാണ്‌ പദ്ധ തിയെങ്കില്‍, അതും നടക്കാന്‍ പോണില്ല. നിങ്ങള്‍ക്ക്‌ അവളുടെ ശവം മാത്രമേ കൊണ്ടുപോകാന്‍ കഴിയൂ, ഓര്‍ത്തോളൂ.” അയാള്‍ തറപ്പിച്ചു പറഞ്ഞു.

“ഞാനൊന്നു മൂളിയാല്‍ മതി, അവളെ എന്റെ സൈനികര്‍ തന്നെ വെട്ടിമുറിക്കും തീര്‍ച്ച.”

അയാള്‍ കോപം കൊണ്ടും, അപമാനഭാരത്താലും ശിരസ്സ്‌ കുനിച്ചു. അതു കേള്‍ക്കേ യമന്‍ ഷെയ്ഖ്‌ പറഞ്ഞു;
“ദയവു ചെയ്ത്‌ അത്തരം കടും കൈകള്‍ ചെയ്യാതിരിക്കുക. ഞാന്‍ നിങ്ങള്‍ക്ക്‌ ഒരു ദിവസത്തെ സമയം തരുന്നു. ഒന്നുകില്‍ നിങ്ങള്‍ ലൈലയെ എന്റെ മകന്‍ ക്വൈസിന്‌ വിവാഹം ചെയ്തു തരിക. ഇല്ലെങ്കില്‍ രാജ്യത്തിന്റെ പരമാധികാരം എനിക്ക്‌ വിട്ടുതരിക. ഇതില്‍ ഏതാണ്‌ വേണ്ടതെന്ന്‌ തീരുമാനിക്കാം.”

ഇതിനിടയില്‍ ഇബ്നുസലാം മറ്റൊരു തന്ത്രത്തിന്‌ കോപ്പുകൂട്ടുന്നുണ്ടായിരുന്നു. അയാള്‍ ഭടന്‍മാരില്‍ ഒരാളെ വിളിച്ച്‌ ചില തന്ത്രങ്ങള്‍ മെനയാന്‍ തുടങ്ങി. തികച്ചും അസത്യജടിലമായ ചില കുതന്ത്രങ്ങള്‍.

അയാള്‍ ഭടന്റെ കാതില്‍ പറഞ്ഞു, “യമന്‍ സന്ദര്‍ശിച്ച്‌ മടങ്ങിവരുന്ന ഒരാളായി നീ അഭിനയിക്കണം. എന്നിട്ട ഒറ്റതിരിഞ്ഞ്‌ അലഞ്ഞു നടക്കുന്നതിനിടയില്‍ മജ്നൂന്‍ മരണപ്പെട്ടെന്ന്‌ കിംവദന്തി പരത്തുക. അത്‌ എല്ലാവരും വിശ്വസിക്കും. ലൈല പോലും…”

ഇബ്നുസലാം പറഞ്ഞ‌ത് കേട്ട്‌ ഭടന്‍ തലയാട്ടി. ക്വൈസിനെ വധിക്കാനുള്ള ചില പ്ലാനുകള്‍ ഇബ്നു സലാം തയാറാക്കിയിരുന്നെങ്കിലും അതെല്ലാം പരാജയപ്പെട്ടതിന്റെ കോപവും അയാള്‍ക്കുണ്ടായിരുന്നു.

ക്വൈസ്‌ മരണപ്പെട്ടെന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. അതോടെ ലൈല തന്നെ സ്വയംവരി ക്കാന്‍ തയ്യാറാവുമെന്ന്‌ ഇബ്നുസലാം തീര്‍ച്ചപ്പെടുത്തി.

ക്വൈസിന്റെ വ്യാജമരണ വാര്‍ത്ത കേട്ട്‌ യമന്‍ ഷെയ്ഖ്‌ ആധി കയറി നിലത്തുവീണു. ചില പടയാളികൾ അദ്ദേഹത്തെ താങ്ങി കുതിരപ്പുറത്തു കയറ്റി. അദ്ദേഹം ഉച്ചത്തില്‍ നിലവിളിച്ചു. ആ വാര്‍ത്ത സത്യമാണോ, അസത്യമാണോ എന്നൊന്നും അദ്ദേഹം ചിന്തിച്ചില്ല.

നൌഫല്‍ തനിക്കാവും വിധം ആ പിതാവിനെ സമാശ്വസിപ്പിച്ചുകൊണ്ടിരുന്നു.



അയാള്‍ പറഞ്ഞു: “ലൈലയുടെ കാരൃം തനിക്കിനി പ്രശ്നമല്ല. നാം പറഞ്ഞതുപോലെ നാളെ തന്നെ ബ്രസാ ഷെയ്ഖ്‌ നമുക്കു മുമ്പില്‍ കീഴടങ്ങണം. പുത്രിയെ അയാള്‍ എടുക്കട്ടെ. രാജ്യത്തിന്റെ പരമാധികാരം നമുക്ക്‌ കിട്ടണം.”

യെമന്‍ ഷെയ്ഖ്‌ ഒന്നും മിണ്ടിയില്ല. മകന്‍ നഷ്ടപ്പെട്ട വ്യസനത്തില്‍ അയാള്‍ക്ക്‌ ഒന്നും പറയാനു ണ്ടായിരുന്നില്ല. ഇനി രാജ്യത്തിന്റെ പരമാധികാരം കിട്ടിയിട്ടെന്ത്‌? ആര്‍ക്കുവേണ്ടി? ഒരു പിതാവ്‌ പോരാടുന്നതും പിടിച്ചടക്കുന്നതും മക്കള്‍ക്ക്‌ വേണ്ടിയാണല്ലോ. ഹതാശയനായ തനിക്ക്‌ ഇനിയെന്തിന്‌ അധി കാരം? അയാള്‍ സ്വയം ചോദിച്ചുകൊണ്ടിരുന്നു.

(തുടരും)

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More