കുട്ടികളുടെ മാസികകളെ ഇന്നത്തെ തലമുറയെ കൂടാതെ തന്നെ പഴയ തലമുറകളിൽ പെട്ടവരും ഇപ്പോഴും ഇഷ്ട്ടപ്പെടുന്നു എന്നുള്ളത് ഒരു വാസ്തവം തന്നെയാണ്. ഒരു നൊസ്റ്റാൾജിയ എന്നതിലപ്പുറം കഥകളെയും മറ്റും ഇഷ്ട്ടപ്പെടുന്നവയാണ് അതിലേറെയും.
എൺപതുകളിലെയും തൊണ്ണൂറുകളിലെയും കുട്ടികൾ ഇഷ്ടപ്പെട്ടിരുന്ന ആയ മാസികകളിൽ മിക്കതും മോണോ കളർ അല്ലെങ്കിൽ ടു കളർ (രണ്ടു കളർ) രീതിയിലാണ് പുറത്തിറക്കിയിരുന്നത്. പിന്നീടാണ് ഫുൾ കളർ മാസികകൾ പ്രചാരത്തിൽ വന്നു തുടങ്ങിയത്. ഇന്നും ആ പഴയ മാസികകൾ കാണുമ്പോൾ അന്നത്തെ തലമുറയിൽ പെട്ടവരിൽ മിക്കവാറും ആ സുവർണ്ണ കാലത്തിലേക്ക് ഒന്ന് സഞ്ചരിക്കും എന്നുള്ളത് തീർച്ച.
മണിച്ചെപ്പ് പുതുകാല മാസിക ആണെങ്കിലും, പുതുവത്സര പതിപ്പായി ഇറങ്ങുന്ന (ജനുവരി ലക്കം) മണിച്ചെപ്പ് എല്ലാവരെയും ആ പഴയ ഓർമ്മകളിലേക്ക് കൊണ്ട് പോകാൻ ശ്രമിക്കുകയാണ്. അതെ, പുതിയ ലക്കം മണിച്ചെപ്പ് (ജനുവരി ലക്കം മാത്രം) രണ്ടു കളർ രീതിയിലാണ് പുറത്തിറക്കുന്നത്. ആ പഴയകാല മാസികകൾ ഓർമ്മയിൽ കൊണ്ട് വരാനായി ആണ് ഈ ശ്രമം.ഒരു മഞ്ഞ/ഓറഞ്ച് കളർ രീതിയിലാണ് മണിച്ചെപ്പ് നിങ്ങളുടെ മുന്നിൽ എത്തുന്നത്.
നൊസ്റ്റാൾജിക് എഡിഷൻ എന്ന് പേരുള്ള ഈ മാസിക ലഭിക്കുവാൻ മണിച്ചെപ്പിന്റെ വെബ്സൈറ്റ് സന്ദർശിച്ച്, മണിച്ചെപ്പിന്റെ മെമ്പർഷിപ്പ് എടുക്കുകയോ, മാസിക പ്രത്യേകം വാങ്ങുകയോ ചെയ്യാവുന്നതാണ്. മെമ്പർഷിപ്പ് ഉണ്ടെങ്കിൽ മണിച്ചെപ്പിന്റെ കോമിക്കുകൾ ഉൾപ്പെടെയുള്ള എല്ലാ ഡിജിറ്റൽ ബുക്കുകളും ഫ്രീ ആയി ഡൌൺലോഡ് ചെയ്യാവുന്നതാണ്.
മണിച്ചെപ്പിന്റെ ഈ ഉദ്യമത്തെ കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എഴുതി അറിയിക്കാവുന്നതാണ്.