കരവാളൂരുകാരുടെ അഭിമാനമായ, കവിയിത്രിയും അധ്യാപികയുമായ സവിതാ വിനോദിന്റെ രചനയിൽ, അജിത്ത് പുനലൂർ സംഗീതം നൽകിയ ‘എന്റെ കണ്ണാ’ എന്ന വീഡിയോ ആൽബത്തിന്റെ പ്രകാശനം, ഗുരുവായൂർ ക്ഷേത്രനടയിൽ വെച്ച് സിനിമാ താരം അപർണ്ണ നിർവ്വഹിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ സി.ഡി ഏറ്റുവാങ്ങി. പ്രമുഖർ പങ്കെടുത്തു.
പുനലൂർ കരവാളൂരിലെ ഒരു പറ്റം കലാകാരന്മാരുടെ മികച്ച സൃഷ്ടിയാണ് എന്റെ കണ്ണാ എന്ന ആൽബം. കൃഷ്ണഭക്തിഗാനങ്ങളിൽ മികച്ചു നിൽക്കുന്ന ആൽബം. വൃന്ദാ ക്രിയേഷൻസിനുവേണ്ടി വിനോദ് കുമാർ കെ ആൽബം നിർമ്മിക്കുന്നു. രചന – സവിതാവിനോദ്, സംഗീതം – അജിത്ത് പുനലൂർ, ആലാപനം – ദീപ്സ ലതീഷ്, വീഡിയോ ആൽബം സംവിധാനം – അനീഷ് വി.ശിവദാസ്, ക്യാമറ – അഭിലാഷ് രാജൻ, എഡിറ്റിംഗ് – അഭിലാഷ്, സഹസംവിധാനം – വിഷ്ണു, മാനേജർ – രജിത് രാജൻ, സ്റ്റിൽ – ജയചന്ദ്രൻ, റെക്കോർഡിംഗ് – രാജ്മോഹൻ ശബ്ദതരംഗം.
സവിതാവിനോദ്, വിനോദ് കുമാർ കെ, വിവേക് വിനോദ്, വൃന്ദാവിനോദ്, ഓമനയമ്മ എന്നിവർ അഭിനയിക്കുന്നു. വീഡിയോ ഉടൻ റിലീസ് ചെയ്യും.
– അയ്മനം സാജൻ