എൻ.സി.പി ദേശീയ കലാസംസ്ക്യതിയുടെ ഈ വർഷത്തെ ദേശീയ കലാ സംസ്കൃതി ദ്രോണ അവാർഡ് ഗോഗുലം ഗോപാലന് ലഭിച്ചു. പഴശ്ശിരാജ, പത്തൊന്‍പതാം നൂറ്റാണ്ട്, തുടങ്ങിയ ഇതിഹാസ ചരിത്ര ചിത്രങ്ങളും, നിരവധി മികച്ച ചിത്രങ്ങളും മലയാളികൾക്ക് സമ്മാനിച്ചതിനാണ് ഗോഗുലം ഗോപാലനെ ദേശീയ കലാസംസ്കൃതി ദ്രോണ അവാർഡിനായി തിരഞ്ഞെടുത്തത്.
25000 രൂപയും പ്രസക്തി പത്രവുമാണ് സമ്മാനിക്കുന്നത്. മാർച്ച് 6-ന് വൈകിട്ട് 6 മണിക്ക് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ വച്ച് നടക്കുന്ന കലാഭവൻ മണി അനുസ്മരണവും, അവാർഡ് ദാന ചടങ്ങിലുമാണ് പുരസ്ക്കാരം നൽകുന്നതെന്ന് ചെയർമാൻ മമ്മി സെഞ്ച്വറി അറിയിച്ചു.
– അയ്മനം സാജൻ
#malayalam #cinema #GokulamGopalan #Awards #films