സിന്ദുമോൾ തോമസ്
വറ്റി വരണ്ടുപോയ പുഴയുടെ അസ്ഥിപഞ്ജരം നോക്കി മഴ കാത്തിരുന്നവൻ
മരുഭൂമിയിൽ മരിച്ചുകിടന്ന വിത്തുകളിൽ വസന്തം സ്വപ്നംകണ്ടവൻ
അന്ധകാരഭരിതമായ വിജനതയിൽ
സ്വർണ്ണ നിറമുളള വഴികളും ഉത്സവവസ്ത്രങ്ങളണിഞ്ഞ പഥികരെയും
ഭാവനചെയ്തവൻ
ഓടാമ്പലുകളും സാക്ഷകളും
നീക്കാതെ, വാതിൽ തുറക്കാതെ
നിലാവുപോലെ
അരികിലണയുന്നവൻ
ധനുമാസ രാവുകൾക്ക്
നിന്റെ ലാവണ്യം
നിന്റെ മൗനതാളം
നിന്റെ കൺപീലിത്തിളക്കം.
ഒരു നക്ഷത്രവിളക്കിന്റെ വെളിച്ചം
എല്ലാറ്റിനെയും പ്രഭാപൂരിതമാക്കി നമുക്കിടയിൽ പരന്നൊഴുകുന്നു.
ഒരു തീമഞ്ഞമണിച്ചെടി
നമുക്കുവേണ്ടി മാത്രം
പൂക്കൾ പൊഴിയാതെ കാക്കുന്നു.
അവസാനവാക്ക്:
ശിശിരത്തിലെ വസന്തങ്ങൾക്കു കാത്തിരിക്കുക.
1 comment
Wow👍👍👍❤❤❤❤❤