Movies

ലൗ റിവഞ്ച് – മൂന്നാറിന്റെ പശ്ചാത്തലത്തിൽ ഒരു ത്രില്ലർ ചിത്രം.

മൂന്നാറിന്റെ പ്രകൃതി രമണീയതയിൽ ഒരു ത്രില്ലർ ചിത്രം ഒരുങ്ങുന്നു. സിൽവർ സ്കൈ പ്രൊഡക്ഷൻസിനു വേണ്ടി മെഹമൂദ് കെ.എസ്.സംവിധാനം ചെയ്യുന്ന ലൗ റിവഞ്ച് എന്ന ചിത്രം ശക്തമായൊരു ത്രില്ലർ ചിത്രമായാണ് ചിത്രീകരിക്കുന്നത്. മൂന്നാറിൽ പൂർത്തിയായ ഈ ചിത്രം ഉടൻ തീയേറ്ററിലെത്തും.

മൂന്നാർ നിവാസിയായ ഒരു എഞ്ചിനീയറുടെ മകളായ അനാമികയും, കളിക്കൂട്ടുകാരനായ സേതുവിന്റെയും കഥയാണ് ലൗ റിവഞ്ച് എന്ന ചിത്രം അവതരിപ്പിക്കുന്നത്. മൂന്നാറിന്റെ ശാന്തതയിൽ ജീവിച്ച എഞ്ചിനീയറും, അനാമികയും, പെട്ടന്ന് മൂന്നാറിൽ നിന്ന് തിരുവനന്തപുരത്തേക്ക് താമസം മാറി പോയി. പക്ഷേ, സേതു അനാമികയെ മറന്നില്ല. വർഷങ്ങൾക്ക് ശേഷം അനാമികയും, പപ്പയും മൂന്നാറിലേക്ക് തിരിച്ചു വന്നു. വീണ്ടും സേതുവും, അനാമികയും ഒന്നിച്ചു. അപ്പോഴേക്കും സേതു വളരെ മാറിയിരുന്നു. അവൻ ആത്മാർത്ഥമായി വിശ്വസിച്ച പലരും അവനെ ചതിച്ചു.അതോടെ അവനൊരു സൈക്കോ ആയി മാറുകയായിരുന്നു. സേതുവിന്റെ കൊലപാതക കഥകൾ കേട്ട് നാട് ഞടുങ്ങി. പോലീസ് അവനെ കുടുക്കാൻ കെണികൾ ഒരുക്കി കാത്തിരുന്നു.

പ്രണയം, കോമഡി, ആക്ഷൻ എന്നിവയ്ക്ക് പ്രാധാന്യം നൽകി ചിത്രീകരിക്കുന്ന വ്യത്യസ്തമായ ത്രില്ലർ ചിത്രമാണ് ലൗ റിവഞ്ച്. ചിത്രീകരണം പൂർത്തിയായ ഈ ചിത്രം ഉടൻ തീയേറ്ററിലെത്തും.

സിൽവർ സ്കൈ പ്രൊഡക്ഷൻസിനുവേണ്ടി, കുര്യാക്കോസ്, ജിവാനിയോസ് പുല്ലൻ എന്നിവർ നിർമ്മിക്കുന്ന ലൗ റിവഞ്ചു്, കെ.മെഹമൂദ് കഥ, തിരക്കഥ, സംവിധാനം നിർവ്വഹിക്കുന്നു. ക്യാമറ – ഷെട്ടി മണി, സംഭാഷണം – സുനിൽ പുല്ലോട്, ഷിബു പുല്ലോട്, എഡിറ്റർ – ഷാൻ, ഡയറക്ഷൻ സൂപ്പർ വിഷൻ – റിജു നായർ, കല – ഗ്ലാട്ടൻ പീറ്റർ, മേക്കപ്പ് – നിഷാന്ത് സുഭ്രൻ, കോസ്റ്റ്യൂം – അബ്ബാസ് പാണാവള്ളി, സംഘട്ടനം – സലിം ബാവ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് – നിധീഷ് മുരളി, ബി.ജി.എം – ജോയി മാധവ്, എഫക്സ് – ആഷിഷ് ഇല്ലിക്കൽ, ലെയ്സൺ ഓഫീസർ – സെബി ഞാറക്കൽ, സ്റ്റിൽ – ഷാബു പോൾ, പി.ആർ.ഒ – അയ്മനം സാജൻ, വിതരണം – സിൽവർ സ്കൈ റിലീസ്.

ബോബൻ ആലുംമൂടൻ, അജിത് നായർ, ജിവാനിയോസ്, ബിനു അടിമാലി, ആൻസി വർഗീസ്, നിമിഷ ബിജോ, ജോസ് കുട്ടി പാല, ശ്രീപതി, ശിവൻ ദാസ്, എലികുളം ജയകുമാർ, റെജി മൂസദ്, ഷെറിൻ, ഗ്രേഷ്യ അരുൺ, അർജുൻ ദേവരാജ്, ആർ.കെ.മാമല, ജസി, ബേബി അതിഥി ശിവകുമാർ, മാസ്റ്റർ ഗാവിൻ ഗയജീവ, സൂര്യ എന്നിവർ അഭിനയിക്കുന്നു.

– അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More