മതസൗഹാർദ്ദത്തിന്റേയും, കുടുംബബന്ധങ്ങളുടെയും കഥ പറയുന്ന ഷെവലിയാർ ചാക്കോച്ചൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം എറണാകുളം എം 6 സ്റ്റുഡിയോയിൽ നടന്നു. സാഫല്യം ക്രീയേഷൻസിനു വേണ്ടി ബി.സി.മേനോൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ശ്രീജിത്ത് രവിയാണ് നായകൻ. മൃദുല മേനോൻ നായികയാവുന്നു.
തിരക്കഥ – സംവിധാനം – ബി.സി.മേനോൻ, കഥ – കബീർ ഖാൻ, ക്യാമറ – ജറിൻ ജയിംസ്, എഡിറ്റിംഗ് – ഷെബിൻ ജോൺ, സംഗീതം, ബി.ജി.എം – മുരളി അപ്പാടത്ത്, പ്രൊജക്റ്റ് ഡിസൈനർ – അജി അയിലറ, ആർട്ട് – വിനീഷ് കണ്ണൻ, മേക്കപ്പ് -ജയമോഹൻ, കോസ്റ്റ്യൂം – ഷാജി കൂനമ്മാവ്, പ്രൊഡക്ഷൻ കൺട്രോളർ – കൃഷ്ണപിള്ള, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് – ജിജു പി.ഡാനിയേൽ, ചീഫ് അസോസിയേറ്റ് – നിതിൻ നാരായണൻ, ലൊക്കേഷൻ മാനേജർ- അബീഷ്, ഡിസൈൻ – മീഡിയ 7, പി.ആർ.ഒ – അയ്മനം സാജൻ
ശ്രീജിത്ത് രവി, ടി.ജി.രവി, ജയരാജ് വാര്യർ, മനുവർമ്മ, ചാലി പാല, കലാഭവൻ നാരായണൻകുട്ടി, രവി വാഴയിൽ, ശിവകുമാർ ആര്യാട്, എം.സി.തൈക്കാട്, സാഫല്യം കബീർ ഖാൻ, ഷാജി കുഞ്ഞിരാമൻ, സന്തോഷ് നായർ കോന്നി, രവി നെയ്യാറ്റിൻകര, മൃദുല മേനോൻ, കാലടി ഓമന, സിങ്കൾ തന്മയ, സിന്ധുവർമ്മ ,അച്ചുതൻ ചാങ്കൂർ, മൊയ്തീൻ കുളത്തുപ്പുഴ,സന്തോഷ് മാവേലിക്കര, മെഹജാബ്,ദേവീകൃഷ്ണ, മീനാക്ഷി, സിനി സിനു, റഹിയ തസ്നി എന്നിവരോടൊപ്പം പുതുമുഖങ്ങളും വേഷമിടുന്നു. എറണാകുളം, വൈക്കം, തലയോലപറമ്പ്, കൊട്ടാരക്കര എന്നിവിടങ്ങളിലായി ജൂൺ മാസം ചിത്രീകരണം ആരംഭിക്കും.
– അയ്മനം സാജൻ