മനാസിർ പട്ല
നവംബർ പതിനാലിൻ്റെ പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ എല്ലാവർക്കും ഉത്തരമുണ്ടാകും. അതെ, അന്നാണ് ശിശുദിനം. കുട്ടികൾ ഏറെ ഇഷ്ടപ്പെട്ട, കുട്ടികളെ ഏറെ ഇഷ്ടപ്പെട്ട ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ, കുട്ടികളുടെ സ്വന്തം ‘ചാച്ചാജി’യുടെ ജന്മദിനമാണ് നവംബർ 14ന് നാം ശിശുദിനമായി ആചരിക്കുന്നത്. ശിശുദിനത്തെ കുറിച്ചും ചാച്ചാജിയെ കുറിച്ചും കൂടുതൽ മനസ്സിലാക്കാം.
കുട്ടികളുടെ ദിനം:
കുട്ടികളുടെ ക്ഷേമത്തിനും സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിനും ഊന്നൽ നൽകാനായി സംഘടിപ്പിക്കുന്ന ദിനാചരണമാണ് ശിശുദിനം. നെഹ്‌റുവിനു മുമ്പും ശിശുദിനം ആചരിച്ചിരുന്നു. റോസ് ഡേ എന്ന പേരിൽ 1857 മുതല്‍ ജൂണ്‍ രണ്ടാം ഞായറാഴ്‌ച കുട്ടികൾക്കായുളള ഒരു ദിനം ആഘോഷിച്ചു തുടങ്ങി. ഐക്യരാഷ്‌ട്രസഭയുടെ ലോക ശിശുദിനത്തോട് ചേർന്ന് ഇന്ത്യയിൽ ആദ്യം നവംബർ 20 നായിരുന്നു ശിശുദിനം. എന്നാൽ കുട്ടികളുടെ ക്ഷേമത്തിനും വിദ്യാഭ്യാസത്തിനും നെഹ്‌റു ചെലുത്തിയ അഗാധമായ സ്വാധീനം തിരിച്ചറിഞ്ഞ് 1964ൽ അദ്ദേഹത്തിന്റെ വേർപാടിനെ തുടർന്ന്, ജന്മദിനമായ നവംബർ 14 ശിശുദിനമായി പ്രഖ്യാപിച്ച് ഇന്ത്യൻ പാർലമെന്‍റ് പ്രമേയം പാസാക്കി.
പ്രധാനമായും ശിശുദിനാഘോഷങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നത് രാജ്യത്തെ കുട്ടികൾക്ക് അവരുടെ ജീവിതം മതിവരുവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുമുള്ള അവസരങ്ങൾ ഒരുക്കുക എന്നതാണ്.
ഒപ്പം കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും അവരുടെ ശാരീരികവും മാനസികവും വൈകാരികവുമായ വികസനത്തിനും പരിപോഷണത്തിനും സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യുക എന്നതുമാണ്. അതിനാൽ തന്നെ ദാരിദ്ര്യം, ആരോഗ്യപരിരക്ഷയിലെ അസമത്വങ്ങൾ, വിദ്യാഭ്യാസത്തിനുള്ള പ്രതിസന്ധികള്‍, ബാലവേലയുടെ വ്യാപനം തുടങ്ങി കുട്ടികള്‍ നേരിടുന്ന ആഗോള വെല്ലുവിളികളിൽ തുടങ്ങിയ കാര്യങ്ങളിൽ ഈ ദിനം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
ചാച്ചാജിയുടെ ജന്മദിനം:
മോത്തിലാൽ നെഹ്റുവിന്റെയും സ്വരൂപ് റാണി നെഹ്റുവിൻറെയും മകനായി 1889 നവംബർ 14 ന് ഉത്തർപ്രദേശിലെ അലഹബാദിലാണ് ജവഹർലാൽ നെഹ്റു ജനിക്കുന്നത്. പിതാവ് മോത്തിലാൽ നെഹ്‌റു അറിയപ്പെടുന്ന അഭിഭാഷകനും ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന ആളുമായിരുന്നു.
തൻ്റെ ആദ്യകാല സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാനായി പതിനാല് വയസ്സുവരെ വീട്ടിൽ സ്വകാര്യ ട്യൂഷൻ സ്വീകരിച്ചു. പതിനഞ്ചാമത്തെ വയസ്സിൽ ഹാരോ സ്കൂളിൽ ചേരാൻ ഇംഗ്ലണ്ടിലേക്ക് മാറി. രണ്ട് വർഷത്തിന് ശേഷം അദ്ദേഹം കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ ചേർന്ന് പ്രകൃതി ശാസ്ത്രത്തിൽ ബിരുദം നേടി. ശേഷം ലണ്ടനിലെ ഇന്നർ ടെമ്പിളിൽ നിന്ന് ബാരിസ്റ്റർ പഠനം പൂർത്തിയാക്കി. ഏഴു വർഷത്തോളം അദ്ദേഹം ഇംഗ്ലണ്ടിൽ താമസിച്ചിരുന്നു. 1912ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ നെഹ്റു നേരെ രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്കാണു തിരിഞ്ഞത്.
വിദ്യാര്‍ഥിയായിരിക്കെത്തന്നെ, വിദേശ അടിമത്തം അനുഭവിക്കുന്ന രാജ്യങ്ങളില്‍ നടക്കുന്ന സമരങ്ങളില്‍ അദ്ദേഹത്തിന് താല്പര്യമുണ്ടായിരുന്നു. 1916 ൽ കമല കോളിനെ വിവാഹം കഴിച്ച് ഡൽഹിയിലേക്ക് താമസം മാറുകയുണ്ടായി. ഇതേ വർഷം തന്നെയാണ് നെഹ്റു മഹാത്മാഗാന്ധിയെ കാണുന്നതും സ്വാധീനിക്കുന്നതും. പിന്നീട്, വിദേശ ശക്തികളിൽ നിന്നും രാജ്യത്തെ മോചിപ്പിക്കാനായി ഗാന്ധിയോടൊപ്പം എല്ലാ മേഖലകളിലും നെഹ്റുവും സജീവമായി പ്രവർത്തിച്ചു.
1929-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ലാഹോർ സമ്മേളനം നയിക്കാൻ നെഹ്റുവിനെയായിരുന്നു തിരഞ്ഞെടുത്തത്. എന്നാൽ 1930 നും 1935 നും ഇടയിൽ, കോൺഗ്രസ് ആരംഭിച്ച ഉപ്പ് സത്യാഗ്രഹത്തിലും മറ്റ് പ്രവർത്തനങ്ങളിലും പങ്കെടുത്തതിൻ്റെ ഫലമായി അദ്ദേഹം പലപ്പോഴും ജയിലിൽ അടയ്ക്കപ്പെട്ടു.
1935 ഫെബ്രുവരി 14ന് അൽമോറ ജയിലിൽ വെച്ച് അദ്ദേഹം തൻ്റെ “ആത്മകഥ” എഴുതി പൂർത്തിയാക്കി. ഇതിനുശേഷവും അദ്ദേഹം ജയിലിലാകുന്നുണ്ട്. ഇതൊക്കെയും രാജ്യത്തെ കൊളോണിയൽ ഭരണത്തിന്റെ അടിമച്ചങ്ങലയിൽ നിന്നും രക്ഷപ്പെടുത്താനായിരുന്നു. നെഹ്റുവിനെ നവഭാരത ശിൽപി എന്ന് വിശേഷിപ്പിക്കാറുണ്ട്.
ബ്രിട്ടീഷുകാരുടെ കൈകളിൽനിന്ന് ജീവച്ഛവമെന്നപോലെ കിട്ടിയ ഇന്ത്യക്ക് സ്വന്തം നിലനിൽപിനുള്ള ശക്തി ആർജിച്ചെടുക്കാൻ സാധിച്ചത് പ്രധാനമായും നെഹ്റുവിന്റെ വീക്ഷണങ്ങളാലാണെന്നതാണ് ഇതിനു കാരണം.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ പ്രഥമ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് നെഹ്റുവിനെയായിരുന്നു.
സ്വാതന്ത്ര്യം ലഭിച്ച അന്ന് ട്രസ്റ്റ് വിത്ത് ഡെസ്റ്റിനി എന്ന പേരിൽ അദ്ദേഹം നടത്തിയ പ്രസംഗം ലോകപ്രസിദ്ധമാണ്. അദ്ദേഹം പ്രധാനമന്ത്രി പദത്തിലിരുന്നത് ചുരുങ്ങിയ കാലയളവായിരുന്നില്ല. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച 1947 മുതൽ 1964ൽ മരിക്കുന്നതു വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു.
അദ്ദേഹം നടപ്പിലാക്കിയ ആശയങ്ങളൊക്കെയും വ്യത്യസ്തമായിരുന്നു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി എന്നീ നിലയിൽ നെഹ്റു രാഷ്ട്രീയ സംസ്കാരം വളരെ നല്ല വിദേശനയത്തിന്റെ സഹായത്തോടെ രൂപപ്പെടുത്തുന്നതിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
രാജ്യവ്യാപകമായി പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനായുള്ള നെഹ്റുവിൻ്റെ നടപടികൾ വളരെ പ്രശംസ നേടിയിട്ടുണ്ട്. അദ്ദേഹം നടപ്പാക്കിയ വിദ്യാഭ്യാസ നയങ്ങൾ ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിന് വരെ കാരണമായിട്ടുണ്ട്. ദ ഡിസ്കവറി ഓഫ് ഇന്ത്യ, ഗ്ലിംപ്സസ് ഓഫ് വേൾഡ് ഹിസ്റ്ററി തുടങ്ങിയ ഒട്ടേറെ ചർച്ചകൾക്ക് ഹേതുവായ രചനകൾ അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. 1955 ൽ രാജ്യം ഭാരത് രത്ന ബഹുമതി സമ്മാനിച്ചു അദ്ദേഹത്തെ ആദരിച്ചു. 1964 മെയ് 27ന് ഹൃദയാഘാതത്തെ തുടർന്ന് നെഹ്റു ഈ ലോകത്തോട് വിട പറഞ്ഞു.
കുട്ടികളുടെ സ്വന്തം ചാച്ചാജി:
കുട്ടികളെ ഏറെ സ്നേഹിച്ച വ്യക്തിയായിരുന്നു ജവഹർലാൽ നെഹ്റുവെന്ന് അദ്ദേഹത്തിൻ്റെ ജീവിതത്തിലൂടനീളം നമുക്ക് ദർശിക്കാനാവും. കുട്ടികൾ അദ്ദേഹത്തെ സ്നേഹത്തോടെ ‘ചാച്ചാ നെഹ്റു’ (അങ്കിൾ നെഹ്റു) എന്നാണ് വിളിച്ചിരുന്നത്. പ്രധാനമന്ത്രിയായിരിക്കെ കുട്ടികളുടെ ക്ഷേമത്തിലും അവരുടെ മറ്റു കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പര്യാപ്തമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി 1955 ൽ ‘ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ഇന്ത്യ’ സ്ഥാപിച്ചു.
‘ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാര്‍’ എന്ന് ഉറച്ചു വിശ്വസിച്ച നെഹ്റു കുട്ടികളെ സ്നേഹിച്ചും ലാളിച്ചും കുട്ടികൾക്കുവേണ്ടി പദ്ധതികൾ തയാറാക്കിയും അവരെ ഭാവിയുടെ വാഗ്ദാനങ്ങളാക്കി മാറ്റിയെടുക്കാനുതകുന്ന പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ചു. കുട്ടികളോട് സംവദിക്കാനും അവരോടൊപ്പം കളിക്കാനും ഏറെ ഇഷ്ടപ്പെട്ടിരുന്ന ഭരണാധികാരിയായിരുന്നു ജവഹർലാൽ നെഹ്റു.
1958-ൽ രാം നാരായൺ ചൗധരിയുടെ ഒരു അഭിമുഖത്തിൽ, രാജ്യത്തിൻ്റെ ഭാവി കുട്ടികളെ ആശ്രയിച്ചിരിക്കുന്നതിനാൽ കുട്ടികളോട് താൽപ്പര്യമുണ്ടോ എന്ന് നെഹ്റുവിനോട് ചോദിക്കുന്നുണ്ട്. ഇതിന് അദ്ദേഹം നൽകിയ മറുപടി; “ഇന്നത്തെ കുട്ടികൾ ഇന്ത്യയെ നിർമ്മിക്കുമെന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. നാളത്തേത്, നമ്മൾ അവരെ വളർത്തിയെടുക്കുന്ന രീതി രാജ്യത്തിൻ്റെ ഭാവി നിർണ്ണയിക്കും” എന്നായിരുന്നു.
കുട്ടികളെയെന്നപോലെ പനിനീർ പൂക്കളേയും പക്ഷിമൃഗാദികളേയും നെഹ്റു ഏറെ ഇഷ്ടപ്പെട്ടിരുന്നു. പനിനീറിനെ ഇഷ്ടപ്പെട്ടതിനു പിന്നിലും കഥയുണ്ട്.
ചാച്ചാജിയും റോസാപ്പൂവും
ഗ്രീൻപീസ് എന്നാൽ ഹരിതാഭമായ സമാധാനം അഥവാ പ്രകൃതിയുടെ പച്ചപ്പ് എന്നാണർത്ഥം. പരിസ്ഥിതിക്കു വേണ്ടി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ഗ്രീൻപീസ്. പേരിൽ മാത്രമല്ല പ്രവർത്തനത്തിലും ഗ്രീൻപീസ് ഇന്ന് പ്രകൃതിയുമായി വളരെയധികം അടുത്തുനിൽക്കുന്നു.
ഒരുപാട് രാജ്യങ്ങളിൽ ഓഫീസുകളുള്ള ഗ്രീൻപീസിന് ഇന്ത്യയിലും സ്വന്തമായി ഓഫീസും സംവിധാനങ്ങളുമുണ്ട്. ഗ്രീൻപീസിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത് 1984ലെ ഭോപ്പാൽ ദുരന്തത്തിനെതിരേയുള്ള മുന്നേറ്റങ്ങളായിരുന്നു.
#malayalam #kerala #entertainment #films #manicheppu #OnLine #books #literature #writers
Images: google