വ്യത്യസ്തമായ കഥയും ആ വിഷ്ക്കരണവുമായെത്തുന്ന മൻസാരോവർ എന്ന ചിത്രത്തിൻ്റെ പൂജ എറണാകുളം അനുഗ്രഹഹോട്ടലിൽ നടന്നു. അഷ്യർ മീഡിയയ്ക്കു വേണ്ടി ജിഷാ മുരളി നിർമ്മാണവും, സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം അരൂക്കുറ്റി, പൂച്ചാക്കൽ എന്നിവിടങ്ങളിലായി ആരംഭിച്ചു. തിറയാട്ടം എന്ന ചിത്രത്തിലെ നായകൻ ജിജോഗോപി, വാരിസ് എന്ന ചിത്രത്തിൽ വിജയിനൊപ്പം പ്രധാന വേഷം അവതരിപ്പിച്ച അർച്ചന എന്നിവർ മുഖ്യവേഷത്തിലെത്തുന്നു.
നിർമ്മാണം, സംവിധാനം – ജിഷാ മുരളി, കോ.പ്രൊഡ്യൂസർ – വിനീത തുറവൂർ, ഡി ഒ പി – മോഹനരാമൻ, കോ. ഡയറക്ടർ – ജോർജ് നെപ്പോളിയൻ, ഗാനങ്ങൾ – സന്തോഷ് കോടനാട്, മെറീന ഷാജൻ, ആർ.സി.സുജിത്ത്, സംഗീതം – ചന്ദ്രൻ രാമമംഗലം, പ്രൊഡക്ഷൻ ഡിസൈനർ – ജോസ് വാരാപ്പുഴ, ദീപക്, ബി.ജി.എം – സുരേഷ് നന്ദൻ, ആർട്ട് – എസ്.എ. സ്വാമി, മേക്കപ്പ് – മോഹൻ ധർമ്മജൻ, പ്രൊഡഷൻ എക്സിക്യൂട്ടീവ് – ഷിജു കൃഷ്ണൻ, മാനേജർ – സജീവ് ശങ്കർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – കണ്ണൻ മാരാരിക്കുളം, അസോസിയേറ്റ് ഡയറക്ടർ – സിജുപാൽ കണ്ണൂർ, ജോൺസൻ പൊന്നുരുന്നി, സ്റ്റിൽ – അജിത്ത് മൈത്രേയൻ, പി.ആർ.ഒ – അയ്മനം സാജൻ
ജിജോ ഗോപി, സാജൻ പള്ളുരുത്തി, അർച്ചന, സുദർശൻ കമ്മട്ടിപ്പാടം, ആര്യൻ, അഭിഷേക്, ഗ്യാൻദേവ്, ഗോഗുൽ പ്രദീപ്, ശ്രീജിത്ത്, ഷൈൻ തങ്കപ്പൻ, സജിമുദീൻ, സുധീഷ് എന്നിവർ അഭിനയിക്കുന്നു.
– അയ്മനം സാജൻ