Movies

രാഷസി. ലേഡി ആക്ഷൻ ത്രില്ലർ ചിത്രം തീയേറ്ററിലേക്ക്.

വ്യത്യസ്തമായ ലേഡി ഓറിയൻ്റെൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് രാഷസി. റോസിക എൻറർപ്രൈസസ്, എൽ.ജി.എഫ് സ്റ്റുഡിയോ എന്നീ ബാനറുകൾക്കു വേണ്ടി പവൻകുമാർ, രമേശ് വി.എഫ്.എ.എസ് എന്നിവർ നിർമ്മിച്ച ഈ മലയാള ചിത്രം മെഹമ്മൂദ് കെ.എസ്. രചനയും സംവിധാനവും നിർവ്വഹിക്കുന്നു. ചിത്രീകരണം പൂർത്തിയായ രാഷസി മാർച്ച് മാസം തീയേറ്ററിലെത്തും.

ബോളിവുഡിലെ പുതിയ നിരയിലെ ശ്രദ്ധേയരായ രുദ്വിപട്ടേൽ, പ്രീതി എന്നീ നടികളാണ് രാഷസി എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ആഷൻ ഹീറോയിനികളായാണ് അവർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് എന്ന പ്രത്യേകതയുമുണ്ട്. പൂർണ്ണമായും, ഒരു ലേഡീഓറിയൻ്റൽ ആക്ഷൻ ത്രില്ലർ ചിത്രമെന്ന് രാഷസിയെ വിശേഷിപ്പിക്കാം.

തൻ്റേടിയും, ബുദ്ധിമതിയുമായ സുപ്രിയ ഐ.പി.എസിൻ്റെ സാഹസികമായ ജീവിത കഥയാണ് ഈ ചിത്രം പറയുന്നത്. പുതിയതായി ഒരു സിറ്റിയിൽ ചാർജെടുത്ത സുപ്രിയ ഐ.പി.എസ്, ആ സിറ്റിയെ ഒരു ക്ലീൻ സിറ്റിയായി മാറ്റിയെടുക്കാൻ ശ്രമം തുടങ്ങി. മയക്ക് മരുന്ന് മാഫിയയ്ക്കെതിരെയാണ് സുപ്രിയ ആദ്യം ആഞ്ഞടിച്ചത്. ബുദ്ധിമതിയും, തന്ത്രശാലിയുമായ സുപ്രിയയുടെ നീക്കങ്ങൾക്ക് തടയിടാൻ മയക്ക് മരുന്ന് മാഫിയയ്ക്ക് കഴിഞ്ഞില്ല.ആയിടയ്ക്കാണ് അശ്വനി വർമ്മ, വിശ്വം തുടങ്ങി നാലു പേർ അടങ്ങുന്ന സംഘം പുതിയൊരു പ്രൊജക്റ്റുമായി ആസിറ്റിയിൽ എത്തിയത്. ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിൻ മാൾ സിറ്റിയിൽ തുടങ്ങുകയായിരുന്നു അവരുടെ ലക്ഷ്യം. ആയിരം കോടി മുതൽ മുടക്കിൽ ആരംഭിക്കുന്ന ഷോപ്പിൻ മാളിൻ്റെ പ്രാഥമിക പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിലാണ്, ഒരു പാർട്ണർ കൊല്ലപ്പെട്ടത്. നഗരത്തെ ഞെട്ടിച്ച ഈ കൊലപാതകത്തിൻ്റെ അന്വേഷണച്ചുമതല സുപ്രിയ ഐ.പി.എസ് ഏറ്റെടുത്തു. ദുരൂഹ സാഹചര്യത്തിൽ ഉണ്ടായ ഈ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം,വലിയ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. അന്വേഷണം പുരോഗമിക്കുമ്പോഴാണ്, മറ്റ് രണ്ട് പാർട്ണർമാർ കൂടി, അടുത്തടുത്ത ദിവസങ്ങളിൽ കൊല്ലപ്പെട്ടത്. അതോടെ കേരളം മുഴുവൻ ചർച്ച ചെയ്യപ്പെട്ട ഈ കൊലപാതക പരമ്പരകളെക്കുറിച്ച്, കൂടുതൽ ശക്തമായ അന്വേഷണമാണ് സുപ്രിയ ഐ.പി.എസ് ആരംഭിച്ചത്. തുടർന്ന് ഉണ്ടാവുന്ന ആരെയും ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ എല്ലാ പ്രേക്ഷകരയും ആകർഷിക്കും.

റോസിക എൻ്റർപ്രൈസസ്, എൽ.ജി.എഫ് സ്റ്റുഡിയോ എന്നീ ബാനറുകളിൽ, പവൻകുമാർ, രമേശ് വി.എഫ്.എ.എസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന രാഷസി, മെഹമ്മൂദ് കെ.എസ്.രചന, സംവിധാനം നിർവ്വഹിക്കുന്നു. ഡി.ഒ.പി – ഷെട്ടി മണി, എഡിറ്റർ – ജോവിൽ ജോൺ, സംഗീതം – പി.കെ.ബാഷ്, പശ്ചാത്തല സംഗീതം – ജോയ് മാധവ്, മേക്കപ്പ് – നിഷാന്ത് സുപ്രൻ, കോസ്റ്റും – ശാലിനി മുബൈ, ദേവകുമാർ, ഫയ്റ്റ് – ശരവണൻ, ഡി.ഐ-ദീപക്, നൃത്തം – റിയാസ്, അസോസിയേറ്റ് ഡയറക്ടർ – അർജുൻ ദേവരാജ്, ധരം, പി.ആർ.ഒ – അയ്മനം സാജൻ.

രുദ്വിപട്ടേൽ, പ്രീതി, കൈലേഷ്, റഫീക് ചോക്ളി, നാരായണൻകുട്ടി, സലിം ബാവ, ഗ്രേഷ്യ അരുൺ, നിമിഷ ബിജോ, നിഷാന്ത്, വിക്രം ജയൻ മുബൈ എന്നിവർ അഭിനയിക്കുന്നു.

– അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More