33.8 C
Trivandrum
January 26, 2025
Movies

പച്ചപ്പ് തേടി – പച്ച മനുഷ്യരുടെ കഥ. നവംമ്പർ അവസാനം തീയേറ്ററിൽ.

പട്ടിണിപാവങ്ങളുടെയും ഭൂരഹിതരുടെയും കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ലോകം അറിയാറില്ല. ഇവരുടെ കഥ ലോകത്തെ അറിയിക്കാൻ പച്ചപ്പ് തേടി എന്ന ചിത്രം വരുന്നു. സിനിഫ്രൻസ്ക്രീയേഷൻസിനു വേണ്ടി എഴുത്തുകാരനായ കാവിൽ രാജ് രചനയും, സംവിധാനവും നിർവ്വഹിക്കുന്ന പച്ചപ്പ് തേടി എന്ന ചിത്രം നവംബർ അവസാനം കൃപാനിധി സിനി ആർട്സ് തീയേറ്ററിലെത്തിക്കും.

വിദ്യാസമ്പന്നനായിട്ടും തൊഴിലൊന്നും ലഭിക്കാതെവന്നപ്പോൾ കാരണവന്മാരിൽ നിന്നും കൈമാറിവന്ന ഭൂമിയിൽ കൃഷിചെയ്തു ജീവിക്കുവാൻ തുടങ്ങിയ ഒരുയുവാവിന്റ ദൈന്യങ്ങളുടെ കഥയാണ്, പച്ചപ്പ് തേടി എന്ന സിനിമയിലൂടെ സംവിധായകൻ കാവിൽരാജ് സാക്ഷാത്ക്കരിക്കുന്നത്. വിനോദ് കോവൂരാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനോദ് ഈചിത്രത്തിൽ ഒരു ഗായകനായും എന്നുന്നുണ്ട്.

കടക്കെണിയിൽ വീണുപോയ ഹതഭാഗ്യനായ ചെറുപ്പക്കാന്റെയും, അവനെ പ്രണയിച്ച പെൺകുട്ടിയുടെയും കഥ പറയുന്നതോടൊപ്പം, സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഇടപെട്ടു പ്രവർത്തിക്കുന്ന ഷീബ ടീച്ചറുടെയും, ഒരു പെൺകുട്ടിയെ വളർത്തുവാൻ കഷ്ടപ്പെടുന്ന ഒരു അമ്മയുടെയും കഥ പറയുകയാണ് ഈ ചിത്രം. വീടുംപുരയിടവും ബന്ധങ്ങളും നഷ്ടപ്പെട്ട നിരാലംബരായ പച്ച മനുഷ്യരുടെ കഥ വ്യത്യസ്തമായി അവതരിപ്പിക്കുക കൂടിയാണ് ഈ ചിത്രം.



സിനിഫ്രൻസ്ക്രീയേഷൻസ് തൃശൂർ നിർമ്മിക്കുന്ന പച്ചപ്പ്തേടി, കഥ, തിരക്കഥ, സംഭാഷണം, ഗാനങ്ങൾ, സംവിധാനം – കാവിൽ രാജ്, ഛായാഗ്രഹണം – മധുകാവിൽ, എഡിറ്റിംഗ് – സജീഷ്നമ്പൂതിരി, സംഗീതം -ആർ.എൻ.രവീന്ദ്രൻ, മിക്കു കാവിൽ, ഗായകർ – വിനോദ് കോവൂർ, ശ്രീഹരി മണികണ്ഠൻ, ചാന്ദ്നി മിക്കു, പശ്ചാത്തലസംഗീതം – ആർ.എൻ.രവീന്ദ്രൻ, ഡബ്ബിംങ് – ശാരികവാര്യർ, നിഷ.പി, വരദ, ചമയം – ഷിജി താനൂർ, കോസ്റ്റ്യൂം – സുധി താനൂർ, കലാസംവിധാനം – അനീഷ്പിലാപ്പുള്ളി, ശബ്ദമിശ്രണം – ചന്ദ്രബോസ്, ശബ്ദലേഖനം – റിച്ചാഡ് അന്തിക്കാട്, സ്റ്റുഡിയോ – ചേതന മീഡിയ തൃശ്ശൂർ, ചന്ദ്രബോസ് സ്റ്റുഡിയോ, കൊടുങ്ങല്ലൂർ, സബ്ടൈറ്റിൽ – കാവിൽരാജ്, ജേക്കബ് സൈമൺ, മുഖ്യ സഹസംവിധായകൻ – ജേക്കബ് സൈമൺ, സഹസംവിധാനം – ജയരാജ് ഗുരുവായൂർ, ജയൻ പെരിങ്ങോട്ടുകുറിശ്ശി, പി.ആർ.ഒ – അയ്മനം സാജൻ, വിതരണം – കൃപാനിധി സിനി ആർട്ട്സ്.

വിനോദ് കോവൂർ, സലിം ഹസൻ, ഹബീബ് ഖാൻ, ജേക്കബ് സൈമൺ, ഉണ്ണികൃഷ്ണൻ നെട്ടിശ്ശേരി, കലാമണ്ഡലം പരമേശ്വരൻ, ബാലചന്ദ്രൻ പുറനാട്ടുകര, ഗായത്രി, സറീന, അനുപമ, ജയശ്രി, അനുശ്രീ, കുമാരി സമ എന്നിവർ അഭിനയിക്കുന്നു.

– അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More