32.8 C
Trivandrum
January 16, 2025
Articles

മാൻവേട്ട പൂജ കഴിഞ്ഞു. ചിത്രീകരണം തുടങ്ങുന്നു.

മലയാളത്തിൽ വ്യത്യസ്തമായ കഥയും അവതരണവുമായെത്തുകയാണ് മാൻവേട്ട എന്ന ആക്ഷൻ ത്രില്ലർ ചിത്രം. ഡി.എസ്‌. ക്രിയേഷൻസിനുവേണ്ടി അജീഷ് പൂവത്തൂർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൻ്റെ പൂജ കോട്ടയം വൈ.എം.സി .എ ഹാളിൽ നടന്നു. ജോസ് കെ.മാണി എം.പി ഭദ്രദീപം തെളിയിച്ചു. കോട്ടയം മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ മുഖ്യാതിഥി ആയിരുന്നു.



രചന, സംവിധാനം – അജീഷ് പൂവത്തൂർ, ക്യാമറ – ഫൈസൽ രമിഷ്, സംഗീതം – അജയ് രവി, പ്രൊജക്റ്റ് ഡിസൈനർ – ബിജു പെരുവ, കല – അനീഷ് പൂക്കളത്തൂർ, പ്രൊഡക്ഷൻ കൺട്രോളർ – പ്രജിത്ത് കുന്നംകുളം, അസോസിയേറ്റ് ഡയറക്ടർ – മുസ്തഫ കമാൽ, മാനേജർ – ഗോപി കോട്ട നാട്, മേക്കപ്പ് – പ്രഭീഷ് കാലിക്കട്ട്, കോസ്റ്റ്യൂം, ഹെയർ – സുനിത മഹേഷ്, ലൊക്കേഷൻ മാനേജർ -രമീഷ് കോട്ടൂർ, സ്റ്റിൽ – സോണി, പി.ആർ.ഒ – അയ്മനം സാജൻ, വിതരണം – അനിഴം മൂവീസ്

പാഷാണം ഷാജി നായകനാകുന്ന ചിത്രത്തിൽ, സന്തോഷ് കീഴാറ്റൂർ, സാം ജിവൻ എന്നിവരോടൊപ്പം, പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും വേഷമിടുന്നു. ജൂലൈ 17ന് നെടുമങ്ങാട് ചിത്രീകരണം ആരംഭിക്കും.

– അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More