Articles

“കിരാത” ഭീകര ആക്ഷൻ ത്രില്ലർ ചിത്രം പൂജ കഴിഞ്ഞു. ചിത്രീകരണം തുടങ്ങുന്നു

അച്ചൻകോവിലാറിന്റെ നിഗൂഡതകളിൽ, സംഭവിക്കുന്ന ഭീകരത നിറഞ്ഞ സംഭവങ്ങളുമായി കിരാത എന്ന ചിത്രം അണിഞ്ഞൊരുങ്ങുന്നു. പൂജ കഴിഞ്ഞ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നു. ഇടത്തൊടി ഫിലിംസ് പ്രെവറ്റ് ലിമിറ്റഡ് ഒറ്റപ്പാലത്തിനു വേണ്ടി ഇടത്തൊടി ഭാസ്കരന്‍ (ബഹ്‌റൈൻ) നിര്‍മ്മിക്കുന്ന ചിത്രം, നവാഗതനായ റോഷന്‍ കോന്നി സംവിധാനം ചെയ്യുന്നു.

കോന്നിയുടെ ദൃശ്യഭംഗിയും ഗ്രാമ കാഴ്ചകളും മനോഹരമായി പകർത്തുന്ന ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത് പുതുമുഖ താരങ്ങളാണ്. മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

കൊടുംകാടിന്റെ മനോഹര ഭൂമികയിൽ സംഭവിക്കുന്ന, യുവ മിഥുനങ്ങളുടെ പ്രണയ രംഗങ്ങളും, സംഘട്ടന രംഗങ്ങളും, ഭീകരത നിറഞ്ഞ രംഗങ്ങളും, പ്രേക്ഷകർക്ക് ഒരു പുതുമ നിറഞ്ഞ അനുഭവമായിരിക്കും. അരിസ്റ്റോ സുരേഷിന്റെ വ്യത്യസ്ത ഗാനവും എല്ലാവരെയും ആകർഷിക്കും.



ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് ഒറ്റപ്പാലത്തിനു വേണ്ടി, ഇടത്തൊടി ഭാസ്കരൻ ബഹ്‌റൈൻ നിർമ്മിക്കുന്ന കിരാത, ക്യാമറ, എഡിറ്റിംഗ്, സംവിധാനം – റോഷൻ കോന്നി, കഥ, തിരക്കഥ, സഹസംവിധാനം – ജിറ്റ ബഷീർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ- കലേഷ് കുമാർ കോന്നി, ശ്യാം അരവിന്ദം,കലാസംവിധാനം – വിനോജ് പല്ലിശ്ശേരി.

ഗാനരചന – മനോജ് കുളത്തിങ്കൽ, മുരളി മൂത്തേടം, അരിസ്റ്റോ സുരേഷ്. സംഗീതം – സജിത് ശങ്കർ. ആലാപനം – ബലറാം ഒറ്റപ്പാലം, നിമ്മി ചക്കിങ്കൽ, അരിസ്റ്റോ സുരേഷ്. സൗണ്ട്ഡിസൈൻ- ഹരിരാഗ് എം വാര്യർ. ബാക്ക്ഗ്രൗണ്ട് സ്കോർ- ഫിഡിൽ അശോക്. ടൈറ്റിൽ ആനിമേഷൻ- നിധിൻ രാജ്. പ്രൊഡക്ഷൻ കൺട്രോളർ – സജിത് സത്യൻ. ചമയം – സിന്റാ മേരി വിൻസെൻറ്. നൃത്ത സംവിധാനം- ഷമീർ ബിൻ കരീംറാവുത്തർ.വസ്ത്രാലങ്കാരം – അനിശ്രീ, അസിസ്റ്റന്റ്ഡയറക്ടേഴ്സ് – നന്ദഗോപൻ, നവനീത്. സ്റ്റിൽസ് – എഡ്ഡി ജോൺ, ഷൈജു സ്മൈൽ. പി ആർ ഓ – അയ്മനം സാജൻ. പ്രൊഡക്ഷൻ ഹെഡ്ഡ് – ബഷീർഎം.കെ.ആനകുത്തി. ഫോക്കസ് പുള്ളർ – ഷിജുകല്ലറ,അസോസിയേറ്റ് ക്യാമറാമാൻ – ശ്രീജേഷ്.

ക്യാമറ അസോസിയേറ്റ് – കിഷോർ ലാൽ. ലെൻസ് മാൻ വിമൽ സുന്ദർ.
പ്രൊഡക്ഷൻഅസിസ്റ്റൻസ് – അർജുൻ ചന്ദ്ര, ശ്രീരാഗ് പി. എസ്, സഫിൻ കെ. എച്ച്.ആർട്ട് അസിസ്റ്റന്റ്സ് – രോഹിത് വിജയൻ, അനു കൃഷ്ണ, പോസ്റ്റർഡിസൈൻ – ജേക്കബ്, ക്രിയേറ്റീവ് ബീസ്, ബഹ്‌റൈൻ, അർജുൻ ഓമല്ലൂർ. ലൊക്കേഷൻ മാനേജേഴ്സ് – ആദിത്യൻ, ഫാറൂഖ്. ഓഡിറ്റേഴ്സ് – പി പ്രഭാകരൻ ആൻഡ് കമ്പനി, ചാർട്ടേഡ്അക്കൗണ്ടൻസ്, ഒറ്റപ്പാലം.



ചെമ്പിൽ അശോകൻ, ഡോ: രജിത് കുമാർ, അരിസ്റ്റോ സുരേഷ്, നീനാ കുറുപ്പ്, വൈഗ റോസ്, അമ്പിളി ഔസേപ്പ്, സച്ചിൻ പാലപ്പറമ്പിൽ, മനോജ് പി വി ഗോപാലൻ, അൻവർ, അമൃത്, ഷമീർ ബിൻ കരീം റാവുത്തർ, ശ്രീകാന്ത് ചീകു, പ്രിൻസ് വർഗീസ്, മിന്നു മെറിൻ, അതുല്യാ നടരാജൻ, ശിഖാ മനോജ്, ആൻമേരി, മാസ്റ്റർ ഇയാൻ റോഷൻ, ബേബി – ഫാബിയാ അനസ് ഖാൻ, മാളവിക, നയന ബാലകൃഷ്ണൻ, മായ ശ്രീധർ, കാർത്തിക ശ്രീരാജ്, ബാലമയൂരി, ലേഖ ബി, സിബി കൃഷ്ണൻ, അൻസു കോന്നി, ജോർജ് തോമസ്, ബിനു കോന്നി, ബിനു ടെലൻസ്, ഉത്തമൻ ആറൻമുള എന്നിവരോടൊപ്പം നിർമ്മാതാവ് ഇടത്തൊടി ഭാസ്കരൻ ഒരു ഗസ്റ്റ് വേഷത്തിലും അഭിനയിക്കുന്നു.

– അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More