ഒരു രാത്രിയിൽ നടക്കുന്ന ഞെട്ടിക്കുന്ന ത്രില്ലർ സ്റ്റോറി അവതരിപ്പിക്കുകയാണ് ‘ആ രാത്രിയിൽ’ എന്ന ചിത്രം. പത്രപ്രവർത്തകനായ പ്രതീപ് പറക്കോട്, ഇരകൾ എന്ന ചിത്രത്തിന് ശേഷം, തിരക്കഥ എഴുതി സംവിധാനം നിർവ്വഹിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കരുന്നാഗപ്പള്ളിയിലും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു. ഇരകൾ എന്ന ചിത്രത്തിനു ശേഷം വേളാങ്കണ്ണി ഫിലിംസ് നിർമ്മിക്കുന്ന ചിത്രമാണ് ആ രാത്രിയിൽ.
തിരക്കഥ, സംവിധാനം – പ്രതീപ് പറക്കോട്, കഥ, എഡിറ്റിംഗ് – ബ്രഹ്മദത്ത്,ക്യാമറ – വിസോൾ കരുനാഗപ്പള്ളി, ഗാനങ്ങൾ, ആർട്ട് – പ്രതീപ് പറക്കോട്, പി.ആർ.ഒ – അയ്മനം സാജൻ
ബ്രമ്മദത്ത്, അജിത് കൂത്താട്ടുകുളം, പ്രസാദ് മുഹമ്മ, വഞ്ചിയൂർ പ്രവീൺ കുമാർ, മധുപുന്നപ്ര, അറുമുഖൻ ആലപ്പുഴ, മഞ്ജു വിജീഷ്, സതീഷ് പേരാമ്പറ, പ്രതീപ്, മാളു, ഹീര എന്നിവരോടൊപ്പം മറ്റ് താരങ്ങളും അഭിനയിക്കുന്നു. കരുന്നാഗപ്പള്ളി, പുനലൂർ, കായംകുളം, അഴിക്കൽ, കൊല്ലം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.
– അയ്മനം സാജൻ