ഞെട്ടിക്കുന്ന കുറ്റാന്വേഷണ കഥയുമായി എത്തുകയാണ് ആഗസ്റ്റ് 27 എന്ന ചിത്രം. ആഗസ്റ്റ് 27 ന് കേരള ജനതയെ ഞെട്ടിപ്പിച്ച ഒരു സംഭവം നടന്നു. എന്തായിരുന്നു ആ സംഭവങ്ങൾ? ആഗസ്റ്റ് 27 എന്ന ചിത്രം ഈ സംഭവബഹുലമായ കഥയുമായി എത്തുന്നു. ചിത്രീകരണം പൂർത്തിയായ ഈ ചിത്രം ക്യപാനിധി സിനിമാസ് അഗസ്റ്റ് മാസം തീയേറ്ററിൽ എത്തിക്കും.
അമ്മയെ ക്രൂരമായി പീഡിപ്പിക്കുകയും, കൊല ചെയ്യുകയും ചെയ്ത റോഷൻ എന്ന ചെറുപ്പക്കാരൻ്റെ കഥയാണ് ചിത്രം പറയുന്നത്. നൊന്ത് പ്രസവിച്ച അമ്മയെ അപമാനിക്കുകയും, ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്ത ഗോപികൃഷ്ണയെ, ആഗസ്റ്റ് 27-ന് നടക്കുന്ന ഈവൻ്റിൽ വെച്ച് കൊലപ്പെടുത്തുമെന്ന്, റോഷൻ, എസ്.പി.താര മറിയത്തെ ഫോണിൽ വിളിച്ചു പറയുന്നു. ഒരു വെല്ലുവിളിയായിരുന്നു അത്. ധീരനായ റോഷൻ്റെ ഈ വെല്ലുവിളി, തൻ്റേടിയായ എസ്.പി.താര മറിയം ഏറ്റെടുക്കുന്നു. പോലീസ് സേനയിലെ തന്നെ, ബുദ്ധിമതിയും, തൻ്റേടിയുമായ എസ്.പി.താരമറിയത്തെപ്പോലും അതിശയിപ്പിക്കുന്ന ഗൂഡ പ്രവർത്തനങ്ങളാണ് പിന്നീട് റോഷനിൽ നിന്നുണ്ടായത്. ഗോപീകൃഷ്ണയുടെ സഹോദരി കൃഷ്ണയെ, പ്രണയം നടിച്ച് വശത്താക്കുകയാണ്, റോഷൻ ആദ്യം ചെയ്തത്. കൃഷ്ണയെ പ്രണയിച്ച് കീഴ്പ്പെടുത്തിയ റോഷൻ, അവളെ നന്നായി ഉപയോഗപ്പെടുത്തിത്തുടങ്ങി. താരമറിയം റോഷൻ്റെ നീക്കങ്ങൾ മണത്തറിയുന്നുണ്ടായിരുന്നു. ഒടുവിൽ ആഗസ്റ്റ് 27 എന്ന ദിവസം വന്നെത്തി. ശക്തമായ വെല്ലുവിളി ഉയർത്തിയ താരമറിയത്തെ മറികടന്ന് റോഷൻ തൻ്റെ ലക്ഷ്യത്തിലേക്ക് കുതിച്ചു. തുടർന്ന് നടന്ന സംഭവ വികാസങ്ങൾ ആരെയും ഞെട്ടിക്കുന്നതായിരുന്നു! ആഗസ്റ്റ് 27 എന്ന ചിത്രം ഈ ഞെട്ടിപ്പിക്കുന്ന കഥ പറയുകയാണ്.
പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടി ജെബിത അജിത് നിർമ്മിക്കുന്ന ആഗസ്റ്റ് 27 എന്ന ചിത്രം ഡോ.അജിത് രവി പെഗാസസ് സംവിധാനം ചെയ്യുന്നു. കഥ, തിരക്കഥ, സംഭാഷണം – കുമ്പളത്ത് പത്മകുമാർ, ക്യാമറ – കൃഷ്ണ പി.എസ്, ഗാനങ്ങൾ – അമൽ വിജയ്, വള്ളിക്കോട് രമേശൻ, മധു മുണ്ഡകം, സംഗീതം – അഖിൽ വിജയ്, സാം ശിവ, ആലാപനം – വിധു പ്രതാപ്, നസീർ മിന്നലൈ, എഡിറ്റർ – ജയചന്ദ്ര കൃഷ്ണ, കല – ഗ്ലാറ്റൺ പീറ്റർ, ചമയം – ഷൈജു നേമം, വസ്ത്രാലങ്കാരം – റസാഖ് തിരൂർ, ബി.ജി.എം – ബ്രിയോ, നൃത്തം – ശ്രീജിത്ത് പി, പ്രൊഡക്ഷൻ കൺട്രോളർ – ജബ്ബാർ മതിലകം, ജിതിൻ മലയിൻകീഴ്, ഓഫീസ് നിർവഹണം – ഷീജ നായർ, പോസ്റ്റർ ഡിസൈൻ – ഷിബു പത്തൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സബീൻ കെ.കെ, അസോസിയേറ്റ് ഡയറക്ടർ – പി.അയ്യപ്പദാസ്, രാഹുൽസാഗർ, സ്റ്റിൽ – ജിനീഷ് ഫോട്ടോജനിക്, സൗണ്ട് എഫക്ട് – രാജ് മാർത്താണ്ഡം, വിതരണം – കൃപാനിധി സിനിമാസ്, പി.ആർ.ഒ – അയ്മനം സാജൻ.
ഷിജു അബ്ദുൾ റഷീദ്, റിഷാദ്, എം.ആർ.ഗോപകുമാർ, സജിമോൻ പാറയിൽ, ഗോപു, എം.ആർ.സി.നായർ വള്ളിക്കോട്, എം.എസ്.മധു, ആദിത്യൻ കൃഷ്ണ, ജസീല പർവീൻ, നീനാ കറുപ്പ്, താര കല്യാൺ, സുസ്മിത ഗോപിനാഥ് എന്നിവർ അഭിനയിക്കുന്നു.
– അയ്മനം സാജൻ