മണിച്ചെപ്പിലേയ്ക്ക് കഥകളും, കവിതകളും, മറ്റ് രചനകളും അയച്ച എഴുത്തുകാരെ കുറിച്ചുള്ള ലേഖനം ആണ് “മണിച്ചെപ്പിന്റെ എഴുത്തുകാർ” എന്ന പേരിൽ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. മണിച്ചെപ്പിന്റെ ആരംഭ കാലങ്ങൾ തൊട്ടു തന്നെ നിരവധി കഥകളും മറ്റും എഴുതി അയച്ചു തന്ന കെ.കെ.പല്ലശ്ശനയെയാണ് ഇവിടെ അവതരിപ്പിക്കുന്നത്.
1971 ഏപ്രിൽ 15ന് പാലക്കാട് ജില്ലയിലെ പല്ലശ്ശനയിൽ ജനനം. ALPS പല്ലശ്ശന, VIMHS പല്ലശ്ശന, ഗവ.കോളേജ് ചിറ്റൂർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1991 മുതൽ വടവന്നൂർ പിലാപ്പുള്ളി SLLPS ലെ അധ്യാപകൻ. 2021 മുതൽ പ്രധാനാധ്യാപകൻ.
2010 മുതൽ അഖില കേരള ബാലജനസഖ്യം കൊല്ലങ്കോട് യൂണിയൻ രക്ഷാധികാരി. 2013 – 16 ലെ SCERT പാഠപുസ്തക നിർമ്മാണ സമിതി അംഗം, വിദ്യാരംഗം ഉപജില്ലാ കോ-ഓഡിനേറ്റർ.

പുരസ്കാരങ്ങൾ
അധ്യാപക കലാവേദിയുടെ സംസ്ഥാന അവാർഡ് (ബാലസാഹിത്യം, ചെറുകഥ), ആശ്രയ ബാലസാഹിത്യ പുരസ്കാരം, ഭാവനാ ബുക്സിൻ്റെ പ്രഥമ വെട്ടൂർ സ്മാരക കഥാ പുരസ്കാരം, വിദ്യാരംഗം കലാ – സാഹിത്യ വേദിയുടെ സംസ്ഥാന സാഹിത്യ പുരസ്കാരം (കഥ (3), തിരക്കഥ (4) ,നാടകം ( 1) എന്നീ വിഭാഗങ്ങളിൽ 8 തവണ), ഗ്രന്ഥപ്പുര കവിതാ പുരസ്കാരം, എഴുവന്തല ഉണ്ണികൃഷ്ണൻ സ്മാരക പുരസ്കാരം (ബാലസാഹിത്യം – സമഗ്ര സംഭാവന)
2019-ലെ ‘ഗുരുശ്രേഷ്ഠ ‘ അവാർഡ്, സംസ്ഥാന പി.ടി.എ യുടെ മാതൃക അധ്യാപക പുരസ്കാരം, ജെ.മുഹമ്മദ് റാഫി അധ്യാപക അവാർഡ്.
കൃതികൾ
ബാലസാഹിത്യം: പൊട്ടനുണ്ണി, ഒരു ഗ്രാമത്തിൻ്റെ കഥ, ഞാവൽപ്പഴം, കൂൺകുടയും കൂട്ടുകാരും, നിലാവുണ്ണുന്ന കുട്ടി, നാകേലൻ, കടങ്കഥക്കവിതകൾ, പടയോട്ടം, നുണയൻ നാണു, ഓണക്കൊന്ന, കുഞ്ഞൻ കുറുക്കൻ, നീലിപ്പൊൻമാൻ, അച്ഛൻ നടന്ന വഴികൾ, ഒരു കല്ലിൻ്റെ കഥ.
കഥകൾ:
ത്രിവിക്രമൻ മാഷ് കഥ പറയുന്നു, പൂജ്യം കൊണ്ടുള്ള ഗുണനം, ഗാന്ധി.
നോവൽ: ആൾദൈവങ്ങൾ മരിക്കുമ്പോൾ
നാടകം: മലയപ്പോതി
പരിഭാഷ: ഡൽഹി ഡയറി (ഗാന്ധിജി)
ജീവചരിത്രം:
വിഷ്ണുനാരായണൻ നമ്പൂതിരി – കവിതയുടെ മേൽശാന്തി.
ഇത്തിരിയേയുള്ളൂ ഞാൻ – കുഞ്ഞുണ്ണി.
SCERT യുടെ 2025 ൽ പരിഷ്ക്കരിച്ച രണ്ടാം ക്ലാസ്സിലെ പാഠപുസ്തകത്തിൽ ‘സ്വാതന്ത്ര്യം’ എന്ന കവിത ഉൾപ്പെടുത്തിയിട്ടുണ്ട്.
വിഷ്ണു നാരായണൻ നമ്പൂതിരി, കുഞ്ഞുണ്ണി മാഷ് എന്നിവരുടെ ജീവചരിത്രം രചിക്കാൻ അവസരം ലഭിച്ചത് വലിയൊരു ഭാഗ്യമായി അദ്ദേഹം കരുതുന്നു.
സ്വന്തം കവിത പാഠപുസ്തകത്തിലൂടെ പഠിപ്പിക്കാൻ അവസരം ലഭിച്ചത് മറ്റൊരു നിയോഗം.
“ആരാണ് ഗാന്ധി?
നേരാണുഗാന്ധി,
നേരിനു നാമിട്ട
പേരാണുഗാന്ധി”
എന്ന വരികൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
