Articles

മണിച്ചെപ്പിന്റെ എഴുത്തുകാർ – ഹരീഷ് ആർ നമ്പൂതിരിപ്പാട്

മണിച്ചെപ്പിലേയ്ക്ക് കഥകളും, കവിതകളും, മറ്റ് രചനകളും അയച്ച എഴുത്തുകാരെ കുറിച്ചുള്ള ലേഖനം ആണ് “മണിച്ചെപ്പിന്റെ എഴുത്തുകാർ” എന്ന പേരിൽ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. മണിച്ചെപ്പിന്റെ ആരംഭ കാലങ്ങൾ തൊട്ടു തന്നെ നിരവധി കഥകളും മറ്റും എഴുതി അയച്ചു തന്ന ഹരീഷ് നമ്പൂതിരിപ്പാടിനെയാണ് ആദ്യം ഇവിടെ അവതരിപ്പിക്കുന്നത്.

ഹരീഷ് ആർ നമ്പൂതിരിപ്പാട്

റണാകുളം ജില്ലയിൽ, മൂവാറ്റുപുഴ താലൂക്കിൽ, തിരുമാറാടി വില്ലേജിൽ, കാക്കൂർ കാഞ്ഞിരപ്പിള്ളി മനയിൽ, രാമൻ നമ്പൂതിരിപ്പാടിന്റെയും, നളിനി അന്തർ ജനത്തിന്റെയും മകനായി ജനിച്ചു. സെന്റ് മേരീസ് യു.പി. സ്കൂൾ അഞ്ചൽപ്പെട്ടി, ശ്രീകൃഷ്ണ ഹൈസ്കൂൾ ആനന്ദപുരം, ഗവ. കോളേജ് മണിമലക്കുന്ന് ടി.ഡി.ടി.ടി.ഐ മട്ടാഞ്ചേരി എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം 1995 മുതൽ രാമമംഗലം ഹൈസ്കൂളിൽ യു.പി. വിഭാഗം അധ്യാപകനായി സേവനമനുഷ്ഠിക്കുന്നു.

ബാലസാഹിത്യം, പുരാണം, വൈജ്ഞാനികം, നർമ്മം എന്നീ മേഖലകളായി അറുപതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. മാതൃഭൂമി ബാലപംക്തിയിലൂടെ സാഹിത്യ ജീവിതം ആരംഭിച്ചു. വിവിധ ദിനപത്രങ്ങളിലും,  ആനുകാലികങ്ങളിലും കഥകളും, കവിതകളും പ്രസിദ്ധീകരിച്ചു വരുന്നു. ദിവസവും ഓരോ ഗുണപാഠകഥകൾ വീതം എഴുതി ശബ്ദരൂപത്തിൽ  ആയിരത്തി അറുനൂറ് കഥകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ച് യുണിവേഴ്സൽ റെക്കോർഡ് കരസ്ഥമാക്കി.

ഭാര്യ: സൗമ്യ ഹരീഷ്, മകൻ: അഭിനവ് നമ്പൂതിരിപ്പാട്, സഹോദരി: സുപ്രിയ ഒളപ്പണ്ണ, വിലാസം : കാക്കൂർ പി.ഒ., കുത്താട്ടുകുളം, പിൻ 686662

കൃതികൾ

കുഞ്ഞിക്കവിതകൾ, പൊൻകണി, മഴമുത്ത്, പുരാണകഥകൾ, പുരാണകഥാമാല, ശിവകഥാമാല, ശ്രീഭദ്രകാളീചരിതം, ഇതിഹാസകഥകൾ, ബബ്ലു, കാനന പ്രൈമറി സ്കൂൾ ഇംഗ്ലീഷ്മീഡിയം, നളചരിതം, വിശ്വമഹാകവി കാളിദാസൻ, ഐതിഹ്യമാലയിലെ ആനക്കഥകൾ, ഐതിഹ്യ മാലയിലെ രസികന്മാർ, സാഹിത്യക്വിസ്, മെഗാക്വിസ്, സയൻസ് ക്വിസ്, സൂപ്പർ ക്വിസ്, LDC2020, സ്കൂൾ ക്വിസ്, വാട്ട്സ്ആപ്പ് ഫലിതങ്ങൾ, മഹാമാന്ത്രിക കഥകൾ, നഴ്സറി ഗാനങ്ങൾ, അമ്മുവിൻ്റെ കുഞ്ഞിമാളു, കുഞ്ഞുണ്ണിയും വല്യുണ്ണിയും, മൺമറയുന്ന നാട്ടറിവുകൾ, മരതകദ്വീപ്, ഹയ്യോ! മീശ, ന്യൂജെൻ ജോക്സ്, ന്യൂജെൻ കഥകൾ, ആനക്കുപ്പായം, ദിനാചരണ കവിതകൾ, ചിന്നുവിന്റെ പട്ടുകുപ്പായം, ഗുണപാഠകഥകൾ, അമ്മച്ചിറക്, തക്കാളിക്കല്യാണം, കഥ പറയുന്ന മുത്തശ്ശി, സപ്തവർണ്ണപ്പക്ഷി, തെക്കോട്ടിറക്കം, ചോട്ടുവും മീട്ടുവും, ആരോഗ്യ സൂപ്പർ മാസ്ക്, മോട്ടുവും കൂട്ടുകാരും, കാട്ടിലെ വോട്ടെടുപ്പ്, പഞ്ചാരക്കുഞ്ചു, മിഠായിക്കെണി, അരിക്കൊമ്പൻ, കാട്ടിലെ ക്രിസ്മസ് കഥകൾ, ഡിങ്കിരിമാനും മിങ്കൻകുരങ്ങും മറ്റു വന വിശേഷ
ങ്ങളും.



കഥമാമന് ക്രിസ്മസ് കഥക്കാലം.

കൂത്താട്ടുകുളം/നന്മയുടെ സ്നേഹത്തിൻ്റെ ഒരു ക്രിസ്മസ്കാലം കൂടി വരുമ്പോൾ കുഞ്ഞുങ്ങളുടെ കഥമാമന് ഇത് ക്രിസ്മസ് കഥക്കാലം. ക്രിസ്തുമസ്സിന്റെ പ്രാധാന്യവും ഒരുമയുടെയും സ്നേഹത്തിന്റെയും മഹത്വവും വിളിച്ചോതുന്ന തിളങ്ങുന്ന ക്രിസ്മസ്, നോനുവിന്റെ ക്രിസ്മസ് ട്രീ, നക്ഷത്രത്തിളക്കം, ഒരുമയുടെ ക്രിസ്മസ്, മുതലായ കഥകളാണ് ഈ ക്രിസ്മസ് കാലത്ത് ഹരീഷ് ആർ നമ്പൂതിരിപ്പാട് പങ്കുവെക്കുന്നത്. ഹരി മാഷ് എഴുതി ശ്രീമതി രഞ്ജിനി സുധീരൻ ആലപിച്ച സുന്ദരഹേമന്തരാത്രി എന്ന ആൽബം ഗാനവും പങ്കുവെക്കുന്നുണ്ട്.

ദിവസവും ഓരോ ഗുണപാഠകഥകൾ വീതം എഴുതി ശബ്ദരൂപത്തിൽ  ആയിരത്തി അറുനൂറ് കഥകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ച് യുണിവേഴ്സൽ റെക്കോർഡ് ഹരീഷ് ആർ നമ്പൂതിരിപ്പാട് കരസ്ഥമാക്കി.

തെരഞ്ഞെടുപ്പു കാലത്ത്

ഒരു ഡസനോളം തെരഞ്ഞെടുപ്പ് കഥകൾ പങ്കുവെച്ച് ഹരി മാഷ് കുട്ടികൾക്ക് ഗുണപാഠങ്ങൾ ലഭിക്കത്തക്ക വിധത്തിലുള്ള കഥകൾ എഴുതി ശബ്ദ രൂപത്തിൽ വാട്സ്ആപ്പ് വഴി അയക്കുന്നു. കഴിഞ്ഞ അഞ്ചര വർഷക്കാലമായി മുടങ്ങാതെ കഥകൾ പങ്കുവയ്ക്കുന്ന മാഷിൻ്റെ 1615 ആമത്തെ കഥകൾ മുതലാണ് ക്രിസ്മസ് കഥകൾ പങ്കുവെക്കുന്നത്.

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ കാക്കൂർ കാഞ്ഞിരപ്പിള്ളി മനയിലെ അംഗമായ ഹരീഷ് ആർ നമ്പൂതിരിപ്പാട് രാമമംഗലം ഹൈസ്കൂൾ അധ്യാപകനും അറിയപ്പെടുന്ന ബാലസാഹിത്യകാരനും ആണ്. അറുപതോളം പുസ്തകങ്ങളുടെ രചയിതാവായ ഹരിമാഷ് മുൻവർഷങ്ങളിലെ ക്രിസ്മസ് കാലഘട്ടത്തിൽ എഴുതിത്തയ്യാറാക്കിയ കഥകൾ കാട്ടിലെ ക്രിസ്മസ് കഥകൾ എന്ന പേരിൽ ഉടൻ പുറത്തിറങ്ങുന്ന സന്തോഷത്തിലാണ്.

കാക്കൂർ കാഞ്ഞിരപ്പിള്ളി മലയിൽ കെ ആർ രാമൻ നമ്പൂതിരിപ്പാടിന്റെയും നളിനി അന്തർ
ജ്ജനത്തിന്റെയും മകനായ ഹരീഷ് ആർ നമ്പൂതിരിപ്പാടിന് ഭാര്യ സൗമ്യയും മകൻ അഭിനവും പൂർണ്ണ പിന്തുണ നൽകുന്നു. കഥാ മാമൻറെ കഥകൾ കേൾക്കാൻ താല്പര്യം ഉള്ളവർ +917558837176 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക.

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More