ശവം ചുമക്കാൻ മാത്രമല്ല ശവപ്പെട്ടി. സിനിമയുടെ പ്രൊമോഷനും ശവപ്പെട്ടി കേമൻ! ജൂൺ 2-ന് റിലീസാവുന്ന ചാക്കാല സിനിമയുടെ അണിയറക്കാരാണ്, ശവപ്പെട്ടി ചുമന്നുകൊണ്ട് ചങ്ങനാശ്ശേരിയിലും, കോട്ടയത്തും ഓട്ടപ്രദക്ഷിണം നടത്തി, ജനങ്ങളെ ആകർഷിച്ചത്. ചക്കാല സിനിമയുടെ പ്രമോക്ഷനുമായി ബന്ധപ്പെട്ടാണ് ഇവർ ആരും അവതരിപ്പിക്കാത്ത ഈ വ്യത്യസ്തമായ പ്രോഗ്രാം അവതരിപ്പിച്ചത്. ചിത്രത്തിന്റെ സംവിധായകൻ ജയ്ൻ ക്രിസ്റ്റഫർ, സഹസംവിധായകൻ വിനോദ് വെളിയനാട്, പി.ആർ.ഒ – അയ്മനം സാജൻ തുടങ്ങീ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരും, നടീനടന്മാരും പങ്കെടുത്തു.
വ്യത്യസ്തമായ അവതരണത്തോടെ എത്തിയ കുട്ടനാടൻ റോഡ് മൂവിയായ ചാക്കാല ജൂൺ 2-ന് തീയേറ്ററിലെത്തും. ഇടം തീയേറ്ററിന്റെ ബാനറിൽ ജയ്ൻ ക്രിസ്റ്റഫർ കഥ, ഛായാഗ്രഹണം, സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് ചാക്കാല .
കുട്ടനാട്ടിൽ നിന്നും, ഹൈറേഞ്ചിലേക്കുള്ള യാത്രയിലുണ്ടാവുന്ന, ആരെയും ഞെട്ടിക്കുന്ന സംഭവ പരമ്പരകളിലൂടെ കടന്നുപോകുന്ന വ്യത്യസ്തമായ റോഡ് മൂവിയാണ് ചാക്കാല. കുട്ടനാട്ടിലെ നാടൻ മനുഷ്യരുടെ ജീവിതഗന്ധിയായ കഥ എന്ന് ചിത്രത്തെ വിശേഷിപ്പിക്കാം.
ഇടം തീയേറ്ററിന്റെ ബാനറിൽ സുധീഷ് കോശി നിർമ്മിക്കുന്ന ചിത്രം, ജയിൻ ക്രിസ്റ്റഫർ, കഥ, ക്യാമറ, സംവിധാനം നിർവ്വഹിക്കുന്നു. കോ. പ്രൊഡ്യൂസർ – മനോജ് ചെറുകര, തിരക്കഥ, സംഭാഷണം – സതീഷ് കുമാർ, എഡിറ്റിംഗ് – രതീഷ് മോഹൻ, കളറിസ്റ്റ് – ഗൗതം പണിക്കർ, ഗാനരചന – ദീപ സോമൻ, സെബാസ്റ്റ്യൻ ഒറ്റമശ്ശേരി, സംഗീതം – മധു ലാൽ, റജിമോൻ, ആലാപനം – ജാസി ഗിഫ്റ്റ്, പന്തളം ബാലൻ, റെജിമോൻ, ബാക്ക് ഗ്രണ്ട് സ്കോർ – റോഷൻ മാത്യു റോബി, ആർട്ട് – സുധൻശനൻ ആറ്റുകാൽ, മേക്കപ്പ് – ബിനു കുറ്റപ്പുഴ, ടോണി ജോസഫ്, കോസ്റ്റൂമർ – മധു ഏഴംകുളം, കോറിയോഗ്രാഫർ – സംഗീത്, അസോസിയേറ്റ് ഡയറക്ടർ – സുധീഷ് കോശി, അസിസ്റ്റന്റ് ഡയറക്ടർ – വിനോദ് വെളിയനാട്, അസോസിയേറ്റ് ക്യാമറ – അജിത്ത് വിൽസ് ഡാനിയേൽ, പ്രൊഡക്ഷൻ കൺട്രോളർ – മഹേഷ് എ.വി.എം, മാനേജർ – രാജ്കുമാർ തമ്പി, സ്റ്റിൽ -സുരേഷ്പായിപ്പാട്, ഡിസൈൻ – സന മീഡിയ, പി.ആർ.ഒ – അയ്മനം സാജൻ.
പ്രമോദ് വെളിയനാട്, ഷാജി മാവേലിക്കര, സുധിക്കുട്ടി, പുത്തില്ലം ഭാസി, ജോസ് പാല, വിനോദ്കുറിയന്നൂർ, ലോനപ്പൻ കുട്ടനാട്, സിനി ജിനേഷ്, നുജൂമുദീൻ, ജിക്കു, ദീപിക ശങ്കർ, മനോജ് കാർത്ത്യാ, ആൻസി, വിജയൻ പുല്ലാട്, പ്രകാശ് ഇരവിപേരൂർ എന്നിവർ അഭിനയിക്കുന്നു.
– അയ്മനം സാജൻ